"ലെസ്ബിയൻ എന്നു വിളിക്കുന്നത് നിർത്തിക്കോ"; ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സാണെന്ന് നടി

 
Entertainment

"ലെസ്ബിയൻ എന്നു വിളിക്കുന്നത് നിർത്തിക്കോ"; ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സാണെന്ന് നടി

ടീച്ചറമ്മ, ലേഡീസ് റൂം എന്നീ ടെലിവിഷൻ പരമ്പരകളിലൂടെയാണ് സൗമ്യ‌ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതയായത്.

Entertainment Desk

ടെലിവിഷൻ താരം വി.എസ്. സൗമ്യയുടെ വിവാഹത്തിൽ പ്രതികരിച്ച് അടുത്ത സുഹൃത്തും നടിയുമായ അശ്വതി നായർ. ഫിറ്റ്നസ് ട്രെയിനർ ആയ ഗൗതമാണ് സൗമ്യയെ വിവാഹം കഴിച്ചിരിക്കുന്നത്. ഞങ്ങളെ കുറേ പേർ ലെസ്ബിയൻ എന്നു വിളിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അത് കാര്യമാക്കിയിരുന്നില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് പറഞ്ഞോളൂ.. നമുക്കാരുടെയും വായടപ്പിക്കാൻ പറ്റില്ല. ഇപ്പോൾ എനിക്കു പറയാനുള്ളത്. ഇനിയും ലെസ്ബിയൻ എന്നു വിളിക്കുന്നത് നിർത്തിക്കോ, സൗമ്യ, എന്‍റെ ചോച്ചോ കല്യാണം കഴിച്ചിരിക്കുന്നു. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സാണ്. എനിക്കും നല്ലൊരു ലൈഫുണ്ട്. ജീവിതകാലം മുഴുവൻ അവൾ എന്‍റെ ചക്കരയായി കൂടെയുണ്ടാകും. അവർ രണ്ടു പേരും എന്‍റെ ബെസ്റ്റ് ഫ്രണ്ട്സാണ് എന്നാണ് അശ്വതി പറയുന്നത്.

ടീച്ചറമ്മ, ലേഡീസ് റൂം എന്നീ ടെലിവിഷൻ പരമ്പരകളിലൂടെയാണ് സൗമ്യ‌ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതയായത്. രഞ്ജിത് സംവിധാനം ചെയത ലോ ആൻഡ് ഓർഡർ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് സൗമ്യയും ഗൗതവും വിവാഹിതരായത്. വിവാഹത്തിൽ അശ്വതിയും സജീവമായി പങ്കെടുത്തിരുന്നു. ഉപ്പും മുളകും അടക്കമുള്ള സീരിയലുകളിലൂടെയാണ് അശ്വതി ശ്രദ്ധേയയായത്.

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് നടി കങ്കണ റണാവത്ത്

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ