ചിത്രത്തിൽ നിന്ന്

 
Entertainment

'ആരെയും വേദനിപ്പിക്കാൻ പാടില്ല ആമി', എല്ലാം മറക്കണം; സമ്മർ ഇൻ ബത്‌ലഹേമിലെ ഡിലീറ്റഡ് സീൻ പുറത്ത്| Video

ഇതിനോടകം തന്നെ സിനിമാ ഗ്രൂപ്പുകളിൽ ഈ സീൻ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്

സിബി മലയിലിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ ഏക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് സമ്മർ ഇൻ ബത്‌ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര‍്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 27 വർഷത്തിനു ശേഷം റീ റിലീസ് ചെയ്തിരുന്നു.

ചിത്രത്തിൽ മോഹൻലാൽ ഉൾപ്പെടുന്ന ഒരും രംഗം നീക്കം ചെയ്തതായി സിബി മലയിൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആ ഡിലീറ്റഡ് സീൻ നിർമാതാക്കൾ പുറത്തു വിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ സിനിമാ ഗ്രൂപ്പുകളിൽ ഈ സീൻ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.

നിർമാതാക്കളായ കോക്കേഴ്സ് എന്‍റർടെയിൻമെന്‍റ്സിന്‍റെ യുട‍്യൂബ് ചാനലിലൂടെയാണ് പത്തു മിനുറ്റ് നീളുന്ന ഈ രംഗം പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിന്‍റെ കഥാപാത്രമായ നിരഞ്ജനെ ജയിലിൽ പോയ കണ്ട ശേഷം ആമിയും ഡെന്നിസും തിരിച്ച് വീട്ടിലെത്തുന്നതും മഞ്ജു വാര‍്യരുടെ കഥാപാത്രത്തെ എല്ലാവരും ചേർന്ന് ഡെന്നീസിനൊപ്പം ജീവിക്കാൻ കുടുംബാംഗങ്ങൾ നിർബന്ധിക്കുന്നതുമാണ് രംഗം.

ഇതിനിടെയാണ് ഫ്ലാഷ്ബാക്ക് പോലെ മോഹൻലാലിന്‍റെ കഥാപാത്രത്തിന്‍റെ സീനുകൾ കാണിക്കുന്നത്. ആമിയോട് തന്നെ മറക്കണമെന്നാണ് മോഹൻലാലിന്‍റെ കഥാപാത്രമായ നിരഞ്ജൻ ആവശ‍്യപ്പെടുന്നത്. എന്നാൽ ചിത്രം കണ്ടിറങ്ങിയപ്പോൾ ഈ സീനിന്‍റെ ആവശ‍്യം ഉണ്ടായിരുന്നില്ലെന്ന് നിർമാതാവ് സിയാദ് കോക്കർ പറഞ്ഞിരുന്നതായി സിബി മലയിൽ വ‍്യക്തമാക്കി.

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഞായറാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; പ്രതികൾക്കെതിരേ സിബിഐ അഴിമതി നിരോധന നിയമം ചുമത്തി

മാധ‍്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; 6 വർഷങ്ങൾക്ക് ശേഷം വിചാരണ ആരംഭിച്ചു

'റീലിൽ മാത്രമാണോ ക്ഷമിക്കുന്നത്, അതോ കേസുകൾ‌ പിൻവലിക്കുമോ‍'? ; മോദിയുടെ വിഡിയോയിൽ കമന്‍റുമായി അഭിജീത് ദിപ്കെ

'കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും'; മുഖ‍്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ