സുനിൽ ഷെട്ടി

 
Entertainment

പുകയിലയുടെ പരസ്യത്തിൽ അഭിനയിക്കാൻ 40 കോടി രൂപ വാഗ്ദാനം; വേണ്ടെന്ന് സുനിൽ ഷെട്ടി

''പുകയില ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്തം ശരീരത്തോടും മന:സാക്ഷിയോടും ചെയ്യുന്ന അനീതിയാകും''

Namitha Mohanan

പുകയിലയുടെ പരസ്യത്തിനായി വാഗ്ദാനം ചെയ്ത 40 കോടി രൂപ നിരസിച്ച് ബോളിവുഡ് താരം സുനിൽ ഷെട്ടി. താൻ വിശ്വസിക്കാത്ത ഒന്നും പ്രൊമോട്ട് ചെയ്യില്ലെന്ന് സുനിൽ ഷെട്ടി പ്രതികരിച്ചു. താൻ സിനിമയിലെത്താൻ കാരണം തന്‍റെ ആരോഗ്യമാണെന്നും അതിനാൽ തന്‍റെ ശരീരത്തെ ഒരു ആരാധനാലയമായി കാണുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

പരസ്യത്തിലഭിനയിക്കാൻ 40 കോടി വാഗ്ദാനവുമായെത്തിയവരോട് താനിതിൽ വീണു പോവുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നാണ് ചോദിച്ചതെന്ന് സുനിൽ ഷെട്ടി പറയുന്നു. പണം ആവശ്യമുണ്ടെങ്കിൽപ്പോലും താനങ്ങനെ ചെയ്യില്ല.

താൻ വിശ്വസിക്കാത്ത ഒന്നും ചെയ്യില്ല. പുകയില ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്തം ശരീരത്തോടും മന:സാക്ഷിയോടും ചെയ്യുന്ന അനീതിയാകുമെന്നും സിനിമയുടെയോ ബോക്സ് ഓഫീസ് കളക്ഷന്‍റെയോ കാര്യത്തിൽ താന്‍ പ്രസക്തനല്ലായിരിക്കാം. എന്നാൽ 17 മുതൽ 20 വയസുള്ളവർ നൽ‌കുന്ന സ്നേഹവും ബഹുമാനവുമാണ് തനിക്ക് വലുതെന്നും അദ്ദേഹം പ്രതികരിച്ചു. പീപ്പിങ് മൂൺ എന്ന പോഡ്‌കാസ്റ്റിലാണ് സുനിൽ ഷെട്ടിയുടെ പ്രതികരണം.

'എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് മതനിരപേക്ഷ സമൂഹത്തോടുള്ള വഞ്ചന'; ഫെയ്സ്ബുക്ക് പോസ്റ്റുമായി പിണറായി വിജയൻ

'ട്രംപിന് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ സാധിക്കില്ല'; മറുപടിയുമായി ഇറാൻ വിദേശകാര‍്യ സഹമന്ത്രി

ലങ്കൻ ബൗളർമാരുടെ സ്പിൻ പരീക്ഷണം ഏശിയില്ല; ദേവ്ദത്തിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത‍്യ മികച്ച നിലയിൽ

'ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം ആലപിക്കുന്നത്'; വീണ്ടും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകലാശാല വിസി

വിജ‌യ്‌യുടെ അമ്മയ്ക്കെതിരേ മോശം പരാമർശം; തമിഴ്നാട് ബിജെപി അധ‍്യക്ഷനെതിരേ പ്രതിഷേധം രൂക്ഷം