സണ്ണി ഡിയോൾ

 
Entertainment

മീശയും താടിയും വടിച്ചു; ചുള്ളനായി സണ്ണി ഡിയോൾ, ഇത് രാമായണത്തിലെ ഹനുമാൻ അല്ലേയെന്ന് സോഷ‍്യൽ മീഡിയ

സണ്ണി ഡിയോളിന്‍റെ പുതിയ ലുക്ക് സോഷ‍്യൽ മീഡിയയിൽ വൈറലാകുന്നു

Aswin AM

സിദ്ധാർഥ് മൽഹോത്രയുടെ സംവിധാനത്തിൽ ജൂലൈ 10ന് തിയെറ്റർ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഇക്ക. ബോളിവുഡ് താരം സണ്ണി ഡിയോളാണ് ചിത്രത്തിൽ മുഖ‍്യ കഥാപാത്രം അവതരിപ്പിക്കുന്നത്.

ഇക്കയുടെ ഫാൻ സ്ക്രീനിങ്ങിനായി സണ്ണി ഡിയോൾ മുംബൈയിലെത്തിയപ്പോഴുള്ള താരത്തിന്‍റെ ലുക്കാണ് ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ ചർച്ചാ വിഷയം.

നീല ഷർട്ടും കറുത്ത കൂളിങ് ഗ്ലാസും വച്ച് കീൻ ഷേവ് ചെയ്ത ലുക്കിലാണ് താരം എത്തിയത്. നിതേഷ് തിവാരിയുടെ വരാനിരിക്കുന്ന രാമായണം എന്ന ചിത്രത്തിൽ ഹനുമാന്‍റെ വേഷം ചെയ്യാൻ‌ വേണ്ടിയാണ് താരം ക്ലീൻ ഷേവ് ചെയ്തിരിക്കുന്നതെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഇതിനോട് പ്രതികരിക്കാൻ സണ്ണി ഡിയോൾ‌ ഇതുവരെ തയാറായിട്ടില്ല. പുതിയ ലുക്ക് സണ്ണി ഡിയോളിന് നന്നായി ചേരുന്നുണ്ടെന്നും സോഷ‍്യൽ മീഡിയയിൽ ചിലർ പറയുന്നു.

രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും എത്തുന്ന രാമായണം സിനിമയിൽ ഹനുമാന് 15 മിനിറ്റ് മാത്രമാണ് സ്ക്രീൻ ടൈം എന്നാണ് സൂചന. രണ്ടു ഭാഗങ്ങളിലായിട്ടാണ് രാമായണം ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തിലായിരിക്കും ഹനുമാന്‍റെ റോൾ കൂടുതൽ പ്രധാനമാകുകയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

2027ലെ ദീപാവലിക്ക് റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന രണ്ടാം ഭാഗത്തിലാണ് രാമ-രാവണ യുദ്ധം അടക്കം കൂടുതൽ ആക്ഷൻ രംഗങ്ങൾ വരുന്നത്. ഹനുമാന് ഇതിൽ മുഴുനീള വേഷവുമുണ്ടാകും.

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു|Video

ഗുജറാത്തിലെ മത്സ‍്യച്ചന്തയ്ക്ക് മോദിയുടെ പേര്; എതിർപ്പുമായി വ‍്യാപാരികൾ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും; 7 പൊലീസുകാർക്കെതിരേ നടപടി

ഡൽഹിയിൽ എച്ച്1എൻ1 വ്യാപകമാകുന്നു; റിപ്പോർട്ട് ചെയ്തത് 2300ലധികം കേസുകൾ

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്