സണ്ണി ഡിയോൾ, എം. പദ്മകുമാർ.

 
Entertainment

'ജോസഫ്' ഹിന്ദി റീമേക്ക്: സെൻസർ പ്രശ്നം കാരണം റിലീസ് മാറ്റി

എം. പത്മകുമാർ സംവിധാനം; 'ജോസഫി'ന്റെ ഹിന്ദി പതിപ്പ്; ഡോക്ടർമാരുടെ ഹർജികളിൽ കോടതികൾ ഇടപെടുന്നു

Entertainment Desk

മലയാളി സംവിധായകൻ എം. പത്മകുമാർ ഒരുക്കിയ, സണ്ണി ഡിയോൾ നായകനായ ഹിന്ദി ചിത്രം 'സൂര്യാ: അന്ത് സേ ആരംഭ് തക്'ന്റെ നവംബർ 20-ലെ റിലീസ് സിബിഎഫ്സി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ മാറ്റിവെച്ചു; സർട്ടിഫിക്കറ്റ് ലഭിക്കുന്നതനുസരിച്ച് പുതിയ തീയതി പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കളായ എം.എം. മൂവീസ് അറിയിച്ചു. 2018-ലെ മലയാള ചിത്രം 'ജോസഫി'ന്റെ ഹിന്ദി പതിപ്പാണിത്. സ്വകാര്യ ആശുപത്രികളെയും ഡോക്ടർമാരെയും ചിത്രീകരിക്കുന്നതിനെതിരെ ഡോക്ടർമാർ എതിർപ്പ് ഉന്നയിച്ചിരുന്നു; സമാന ഹർജി മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലുള്ളതിനാൽ ഒരു പൊതുതാത്പര്യ ഹർജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ആരോഗ്യ പ്രവർത്തകർക്ക് എതിരല്ല, മേഖലയിലെ അനാശാസ്യ പ്രവണതകൾക്കെതിരെയാണ് ചിത്രമെന്ന് സംവിധായകൻ വ്യക്തമാക്കി.

സണ്ണി ഡിയോളിനെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം സൂര്യാ- അന്ത് സേ ആരംഭ് തക് റിലീസ് മാറ്റിവച്ചു. ജോജു ജോസഫ് നായകനായി അഭിനയിച്ച ജോസഫ് എന്ന മലയാളം ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണിത്. ഈ നവംബർ ഇരുപതിനാണ് ചിത്രം ആഗോള വ്യാപകമായി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാലതാമസം കാരണമാണ് റിലീസ് മാറ്റിയതെന്നും, സർട്ടിഫിക്കറ്റ് കിട്ടുന്നതിനനുസരിച്ച് തീയതി പ്രഖ്യാപിക്കുമെന്നും നിർമാതാക്കളായ എം.എം. മൂവീസ് അറിയിച്ചു.

ഇതിനിടെ ചിത്രം സ്വകാര്യ ആശുപത്രികൾക്കും ഡോക്റ്റർമാരുടെ സേവനത്തിനും അപകീർത്തികരമാണെന്നാരോപിച്ച് ഏതാനും ഡോക്റ്റർമാർ രംഗത്തെത്തിയിരുന്നു. ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഇവർ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഈ ഹർജി കോടതി പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. മറ്റൊരു ബെഞ്ചിൽ സമാനമായ ഹർജി നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

അതേസമയം, ചിത്രം ആതുര സേവന രംഗത്തിനോ ആരോഗ്യ പ്രവർത്തകരുടെ മഹത്തായ സേവനങ്ങൾക്കോ എതിരല്ലെന്നും സമൂഹത്തിലെ മറ്റേതൊരു രംഗത്തുമുള്ളതു പോലെ ആരോഗ്യ രംഗത്തും പ്രവർത്തിക്കുന്ന ചില അനാശാസ്യ പ്രവണതകളെ എതിർക്കുക എന്നതു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു എന്നും സംവിധായകൻ എം.പത്മകുമാർ ഒരു പ്രസ്താവനയിൽ അറിയിക്കുകയും ചെയ്തു.

The release of Suryaa: Ant Se Aarambh Tak, the Hindi film starring Sunny Deol and directed by Malayalam filmmaker M Padmakumar, has been postponed from November 20 as the makers, MM Movies, await CBFC certification; a new date will be announced once certification is complete. The film is a remake of the 2018 Malayalam film Joseph. Doctors have objected to its portrayal of private hospitals; the Delhi High Court has declined to entertain one PIL because a similar petition is pending before another bench. The director has said the film targets malpractice, not the medical profession.