സണ്ണി വെയ്‌ൻ

 
Entertainment

എഥനോളിന്‍റെ രാസവാക്യം പങ്കു വച്ച് സണ്ണി വെയ്ൻ; ഇ20 നയത്തോടുള്ള എതിർപ്പെന്ന് ആരാധകർ

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകൾ പോസ്റ്റിനു താഴെയുണ്ട്.

Entertainment Desk

20 നയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ എഥനോളിന്‍റെ രാസവാക്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ച് നടൻ സണ്ണി വെയ്‌ൻ. രാസവാക്യം മാത്രമാണ് പങ്കു വച്ചിരിക്കുന്നതെങ്കിലും എഥനോൾ വിഷയത്തിലെ നടന്‍റെ വിമർശനമാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്. പോസ്റ്റിനു താഴെ നിരവധി പേരാണ് രൂക്ഷമായ വിമർശനങ്ങൾ പങ്കു വച്ചിരിക്കുന്നത്.

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകൾ പോസ്റ്റിനു താഴെയുണ്ട്. പെട്രോളിൽ 20 ശതമാനം വരെ എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരേ വിമർശനം ശക്തമാണ്. എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ മൈലേജ് കുറയുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നതായും പരാതികൾ ഉണ്ട്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾ ഇ20 നയവുമായി ബന്ധപ്പെട്ട് നിഥിൻ ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും എത്തുമെന്ന് സൂചന നൽകിയിരുന്നു.

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ മുഖ്യമന്ത്രി പളനിസ്വാമി പ്രചാരണത്തിനെത്തും

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസുകാർ മർദിച്ചു; ആരോപണവുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ഹെയ്തി പ്രസിഡന്‍റ് ജോവനൽ മൊയിസിന്‍റെ കൊലപാതകം; 18 പ്രതികളെ യുഎസിന് കൈമാറി