തീപ്പൊരി 'സീൻ', മൂന്നാം ദിവസം100 കോടി ക്ലബ്ബിൽ സൂര്യ ചിത്രം

 
Entertainment

തീപ്പൊരി 'സീൻ', മൂന്നാം ദിവസം 100 കോടി ക്ലബ്ബിൽ സൂര്യ ചിത്രം

ഞായറാഴ്ച ഇന്ത്യയിൽ നിന്ന് 23.25 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്

Manju Soman

സൂര്യയെ പ്രധാന കഥാപാത്രം ജിത്തു മാധവൻ സംവിധാനം ചെയ്ത സീൻ 100 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ചിത്രം ആഗോള തലത്തിൽ നിന്ന് 100 കോടി എന്ന മാന്ത്രിക സംഖ്യ തൊട്ടത്. സൂര്യയ്ക്കൊപ്പം മലയാളി താരങ്ങളായ നസ്ലിൻ, നിസ്രിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം.

ദീപാവലി റിലീസായി നവംബർ ആറിനാണ് ചിത്രം തിയറ്ററിലെത്തിയത്. ഞായറാഴ്ച ഇന്ത്യയിൽ നിന്ന് 23.25 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ഇന്ത്യയിൽ നിന്ന് മാത്രം 72.90 കോടി ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ‌. വിദേശത്തുനിന്ന് 43.75 കോടിയും ചിത്രം സ്വന്തമാക്കി. ഇതോടെ ആഗോളതലത്തിൽ നിന്നുള്ള ചിത്രത്തിന്‍റെ കളക്ഷൻ 116.65 കോടി രൂപയായി.

സൂര്യയുടെ ഹാട്രിക് ഹിറ്റാണ് സീൻ. താരത്തിന്‍റേതായി റിലീസ് ചെയ്ത കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നിവ വമ്പൻ വിജയമായിരുന്നു. 310 കോടി കളക്റ്റ് ചെയ്ത കറുപ്പ് താരത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറി. സീൻ ഈ റെക്കോർഡ് തകർക്കുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.