സൂര്യ

 
Entertainment

കടുത്ത പനി, അങ്കമാലിയിലെ 'സീൻ' പ്രമോഷൻ പരിപാടിയിൽ സൂര്യ പങ്കെടുക്കില്ല

അങ്കമാലിയിൽ വച്ചാണ് സൂര്യ ആരാധകരുടെ ഫാൻമീറ്റും സീൻ സിനിമയുടെ പ്രമോഷനും നടത്താനിരുന്നത്

Manju Soman

പുതിയ ചിത്രം സീൻ പ്രമോഷന്‍റെ ഭാഗമായി നടൻ സൂര്യ കേരളത്തിലേക്കില്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് താരത്തിന് പരിപാടിയിൽ എത്താനാവാത്തത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂര്യയുടെ നിർമാണ കമ്പനിയായ ഴകരം സ്റ്റുഡിയോസ് ആണ് സൂര്യ കേരളത്തിലേക്ക് എത്തില്ലെന്ന വിവരം ഔദ്യോഗികമായി പങ്കുവച്ചത്.

ചില അപ്രതീക്ഷിത കാരണങ്ങളാൽ സൂര്യ കൊച്ചിയിലേക്ക് വരുന്നില്ലെന്നും ഇതുമൂലം ആരാധകർക്കുണ്ടായ നിരാശയിൽ ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുന്നു എന്നും ഴകരം സ്റ്റുഡിയോസ് ട്വീറ്റ് ചെയ്തു. കടുത്ത പനിയും അതേത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെയും തുടർന്നാണ് താരത്തിന് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തത് എന്നാണ് റിപ്പോർട്ട്.

അങ്കമാലിയിൽ വച്ചാണ് സൂര്യ ആരാധകരുടെ ഫാൻമീറ്റും സീൻ സിനിമയുടെ പ്രമോഷനും നടത്താനിരുന്നത്. സൂപ്പർഹിറ്റ് സിനിമയായ ആവേശത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സീൻ. മലയാളി താരങ്ങളായ നസ്രിയ, നസ്ലിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.