സുഷോഭൻ സോനു റായ്

 

File

Entertainment

നൃത്തച്ചുവടുകളിൽ നിന്ന് വെള്ളിത്തിരയിലേക്ക്: ഒരു ബംഗാളി വിജയഗാഥ

സ്റ്റേജ് ഷോകളിലൂടെ പ്രേക്ഷകരുടെ കൈയടി നേടിത്തുടങ്ങിയതോടെയാണ് അഭിനയത്തിലേക്ക് ഒരു കൈനോക്കാൻ സുശോഭൻ തീരുമാനിക്കുന്നത്

Entertainment Desk

ജീവിതത്തിലെ പ്രതിസന്ധികളെയും നഷ്ടങ്ങളെയും കലയോടുള്ള കടുത്ത അഭിനിവേശം കൊണ്ട് നേരിട്ട് ജയം വരിച്ച മനുഷ്യരുടെ കഥകൾക്ക് എപ്പോഴും ഒരു പ്രത്യേക ഭംഗിയുണ്ട്. അത്തരത്തിലൊന്നാണ് കൊൽക്കത്തയുടെ തെരുവുകളിൽ നിന്ന് തുടങ്ങി ബംഗാളി സിനിമാ ലോകത്തേക്ക് നടന്നു കയറുന്ന സുശോഭൻ സോനു റായ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതം.

പ്രതിബന്ധങ്ങളെ മറികടന്ന് മുന്നേറുന്ന "അണ്ടർഡോഗ്" കഥകൾ എന്നും ജനപ്രിയമാണ്. ആ അർഥത്തിൽ സുശോഭന്‍റെ യാത്രയും ഏറെ കൗതുകമുണർത്തും. ഹൗറയിൽ ജനിച്ച സുശോഭന് മൂന്നര വയസുള്ളപ്പോഴാണ് ഒരു വാഹനാപകടത്തിൽ അച്ഛനെ നഷ്ടപ്പെടുന്നത്. തുടർന്ന് സാമ്പത്തിക പ്രയാസങ്ങൾ നിറഞ്ഞ സാഹചര്യത്തിൽ അമ്മയുടെ തണലിലാണ് അവൻ വളർന്നത്. കഷ്ടപ്പാടുകൾക്കിടയിലും അമ്മ നൽകിയ പിന്തുണയാണ് പഠനത്തിനൊപ്പം തന്‍റെ നൃത്തത്തോടുള്ള കമ്പം മുന്നോട്ട് കൊണ്ടുപോകാൻ അവന് കരുത്തായത്.

കൊൽക്കത്ത ദം ദം മോതിജീൽ രവീന്ദ്ര മഹാവിദ്യാലയത്തിൽ നിന്ന് വാണിജ്യ ബിരുദം നേടിയ ശേഷം, വെസ്റ്റേൺ പോപ്പ് ഡാൻസിലായിരുന്നു അവൻ ആദ്യം ചുവടുറപ്പിച്ചത്. സ്റ്റേജ് ഷോകളിലൂടെ പ്രേക്ഷകരുടെ കൈയടി നേടിത്തുടങ്ങിയതോടെയാണ് അഭിനയത്തിലേക്ക് ഒരു കൈനോക്കാൻ സുശോഭൻ തീരുമാനിക്കുന്നത്.

2019-ൽ 'ആനന്ദമയീ മാ' എന്ന സീരിയലിലൂടെ ഒരു വൈഷ്ണവ ഭക്തന്‍റെ വേഷത്തിലാണ് സുശോഭൻ ടെലിവിഷൻ ലോകത്തേക്ക് എത്തുനാത്. പിന്നീട് ജനപ്രിയ ബംഗാളി പരമ്പരകളായ 'മോഹർ', 'കൊരാപാഖി', 'ജമുന ഢാകി', 'തിത്ലി', 'ഖേലാഘർ' തുടങ്ങിയവയിലെ ചെറിയ വേഷങ്ങളിലൂടെ ഇൻഡസ്ട്രിയിൽ സാന്നിധ്യമറിയിച്ചു.

കോവിഡ് കാലത്ത് സീരിയലുകൾ കുറഞ്ഞപ്പോൾ മോഡലിങ്ങിലേക്കും കടന്നു. പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിലും 'എത്നിക് എലിഗൻസ് 2025' സൗന്ദര്യ മത്സരത്തിലും ശ്രദ്ധേയനായി.

നിരന്തരമായ ഓഡിഷനുകൾക്കും ഒന്നര വർഷത്തോളം നീണ്ട അഭിനയ പരിശീലനങ്ങൾക്കും ശേഷമാണ് സൗമ്യജിത് ആദക് സംവിധാനം ചെയ്യുന്ന 'ടേക്ക് കെയർ ഭാലോബാസ' എന്ന ചിത്രത്തിലേക്ക് സുശോഭന് ക്ഷണം ലഭിക്കുന്നത്. സൗഹൃദത്തിന്‍റെയും ബന്ധങ്ങളുടെയും കഥ പറയുന്ന സിനിമയിൽ 'ജോയ്' എന്ന കഥാപാത്രമായാണ് അരങ്ങേറ്റം.

തൊഴിൽരംഗത്തെ വലിയ പശ്ചാത്തലങ്ങളോ ഗോഡ്ഫാദർമാരോ ഇല്ലാതെ, സ്വന്തം അധ്വാനം കൊണ്ടും ഡെഡിക്കേഷൻ കൊണ്ടും ചെറിയ ഇടങ്ങളിൽ നിന്ന് വലിയ സ്വപ്നങ്ങളിലേക്ക് വളരുന്ന ഈ ബംഗാളി നടന്‍റെ യാത്ര, സ്വപ്നങ്ങൾക്കായി പോരാടുന്ന ഏതൊരാൾക്കും പ്രചോദനമാണ്!

സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ; വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്

പെരുമ്പാവൂരിൽ ടിപ്പർ ലോറിയിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം

ചെന്നൈയ്ക്ക് സമീപം പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് തമിഴ്നാട്

ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്കിന്; അഞ്ച് ദിവസ ബാങ്കിങ് നടപ്പാക്കണമെന്ന് ആവശ്യം

തെലങ്കാനയിൽ ഓട്ടോ ഡ്രൈവർമാർക്കായി ഊബർ മാതൃകയിൽ ആപ്പ് വരുന്നു