സ്വര ഭാസ്കർ

 
Entertainment

"വിവാഹത്തിനു മുൻപ് കുട്ടിയുണ്ടാവാൻ രണ്ട് തവണ ഐവിഎഫ് ചെയ്തു": തുറന്നു പറഞ്ഞ് സ്വര ഭാസ്കർ

ഫഹദ് അഹമ്മദുമായുള്ള വിവാഹത്തിനു മുൻപാണ് സ്വര രണ്ട് തവണ ഐവിഎഫ് നടത്തിയത്

Manju Soman

വിവാഹത്തിനു മുൻപ് അമ്മയാവാൻ വേണ്ടി ഐവിഎഫ് ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്കർ. റിയാലിറ്റി ഷോ ആയ റൈസ് ആൻഡ് ഫാൾ സീസൺ 2ലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തൽ. വിവാഹിത ആയില്ലെങ്കിലും അമ്മയായി കുടുംബമായി ജീവിക്കാൻ ആഗ്രഹിച്ചിരുന്നു എന്നാണ് സ്വര ഭാസ്കർ പറഞ്ഞത്. ഫഹദ് അഹമ്മദുമായുള്ള വിവാഹത്തിനു മുൻപാണ് സ്വര രണ്ട് തവണ ഐവിഎഫ് നടത്തിയത്.

രണ്ട് തവണ ഐവിഎഫിലൂടെ അമ്മയാവാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മുപ്പതുകളുടെ മധ്യത്തിലാണ് വിവാഹം കഴിക്കാതെ തന്നെ കുഞ്ഞിന് ജന്മം നൽകുകയോ ദത്തെടുക്കുകയോ ചെയ്യുക എന്ന ആശയത്തിലേക്ക് സ്വര എത്തുന്നത്. ഇതേക്കുറിച്ച് മാതാപിതാക്കളോട് തുറന്നു പറഞ്ഞു. അതിന്‍റെ വെല്ലുവിളികളെക്കുറിച്ച് മാതാപിതാക്കൾ പറഞ്ഞെങ്കിലും തന്‍റെ തീരുമാനത്തിന് അവർ സമ്മതം മൂളുകയായിരുന്നു എന്നാണ് സ്വര പറയുന്നത്.

ഇൻജക്ഷനുംകടുത്ത ഹോർമോൺ ചികിത്സകളും അടങ്ങിയ രണ്ട് ഐവിഎഫ് സൈക്കിളുകൾ നടി പൂർത്തിയാക്കി. എന്നാൽ ഇവ രണ്ടും പരാജയപ്പെടുകയായിരുന്നു. ഹോർമോൺ ഇൻജക്ഷനുകൾ കാരണം ശരീരം തടിക്കുകയും മാനസികമായി തകരുകയും ചെയ്തു. ഇതോടെയാണ് ഐവിഎഫ് ട്രീറ്റ്മെന്‍റ് വേണ്ടന്നുവെക്കുന്നത് എന്നാണ് സ്വര പറഞ്ഞത്. ഒരു കുടുംബം വേണമെന്ന് താൻ എപ്പോഴും ആഗ്രഹിച്ചിരുന്നു എന്നാണ് സ്വര പറയുന്നത്. 2023ലാണ് സമാജ്വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദിനെ സ്വര വിവാഹം ചെയ്യുന്നത് 2023 സെപ്റ്റംബറിൽ ഇവർക്ക് റാബിയ എന്ന കുഞ്ഞ് ജനിച്ചു.

യുപിഐ ഇടപാടിന് ഫീസ്: കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

സാമ്പത്തിക ക്രമക്കേട്; ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ ആദായനികുതി റെയ്ഡ്

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കി

കണ്ണൂർ വിമാനത്താവളത്തിൽ പൈലറ്റ് പരിശീലന കേന്ദ്രം സ്ഥാപിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി; സംഭവം കൊല്ലത്ത്