ശ്വേത മേനോൻ

 

file image

Entertainment

പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണ്; അമ്മയിലെ അംഗങ്ങൾക്ക് ശ്വേത മേനോന്‍റെ കത്ത്

ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല

Namitha Mohanan

കൊച്ചി: താരസംഘടന അമ്മയിലെ അംഗങ്ങൾക്ക് ശ്വേത മേനോൻ പ്രസിഡന്‍റായ കമ്മിറ്റിയുടെ കത്ത്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താനുള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ പറയുന്നു.

കൂടുതൽ പക്വതയോടെയുള്ള ഉത്തരവാദിത്വത്തോടെയാണ് മുന്നോട്ട് പോവുമെന്നും നിലവിൽ ചുമതലയുള്ള എകിസിക്യൂട്ടീവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവുമില്ലെന്നും ശ്വേത വ്യക്തമാക്കി.

അതേസമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനമെന്നാണ് സൂചന. ഈ മാസം 27 നാണ് എറണാകുളം മുൻസിഫ് കോടതി കേസ് പരിഗണിക്കുക.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം