ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്ത് തമന്ന ഭാട്ടിയ

 
Entertainment

ശിവരാത്രി ആഘോഷത്തിൽ ആടിയും പാടിയും തമന്ന ഭാട്ടിയ; വീഡിയോ വൈറല്‍

വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു

Jisha P.O.

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ ഇഷാ യോഗ സെ ന്‍ററിൽ നടന്ന മഹാശിവരാത്രി ആഘോഷങ്ങളിൽ നൃത്തച്ചുവട് വെച്ച് നടിമാരായ തമന്നയും, സാറ അര്‍ജുനും, ശ്രിനിധി ഷെട്ടിയും. ഇവര്‍ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. സന്തോഷകരമായ മഹാശിവരാത്രി. ഏറ്റവും മനോഹരമായ സമയമാണ്. ഇവിടെ എത്തിയതിലും, ഇതുവരെ നിരവധി മികച്ച പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിലും നന്ദിയുണ്ടെന്ന് സാറ പറഞ്ഞു.

ഈ ദിനം എല്ലാവരും ഉണര്‍ന്നിരുന്ന് രാത്രി ആസ്വാദിക്കണമെന്ന് ശ്രീനിധി ഷെട്ടി പറഞ്ഞു. മഹാശിവരാത്രിയോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് താരങ്ങള്‍ ഇഷയിലെത്തിയത്.

താരങ്ങൾ ആടിയും പാടിയും ശിവരാത്രി ആഘോഷിക്കുകയും, ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. ഈ ആഘോഷരാവ് പുതിയൊരു അനുഭവമാണെന്ന് തമന്ന കുറിച്ചു. തമന്ന ഭാട്ടിയയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം വ്വാൻ ആണ്. നടൻ സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പമാണ് തമന്ന അഭിനയിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, അരുണാഭ് കുമാർ, നീരജ് കോത്താരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉടൻ തന്നെ ഈ ചിത്രം റിലീസ് ചെയ്യും.

സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന സമീപനം സർക്കാരിനില്ല: സി.പി. ജോൺ

കറിയെ ചൊല്ലിയുള്ള തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം സമവായത്തിലേക്ക്

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

"രാഗേഷിന്‍റെ വരുമാനം അന്വേഷിക്കണം, പറയിപ്പിച്ചേ തീരൂ എന്നുണ്ടെങ്കിൽ എല്ലാം പറയാം"; ടി.കെ. ഗോവിന്ദൻ