ദിലീപ് ചിത്രം 'നീക്കം' ടീസർ വെള്ളിയാഴ്ച
ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പുറത്തു വിടും. പൊലീസ് സ്റ്റേഷന്‍റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സിദ്ദിഖ്,കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ് ,ശാരി, ഷെല്ലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഉർവ്വശി തീയേറ്റേഴ്സ്, പെൻ സ്‌റ്റ്യുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ധിപ് സേനൻ, ഡോ. ജയന്തി ലാൽഗഡ, അലക്സ് , കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിബിൻ ബാലചന്ദ്രന്‍റേതാണ് തിരക്കഥ', സംഗീതം - മുജീബ് മജീദ്.
ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് --സൂരജ്. ഈ.എസ്.