കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസ്, ഷൂട്ടിങ് ബുധനാഴ്ച ആരംഭിക്കും

 
Entertainment

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി, ഷൂട്ടിങ് ബുധനാഴ്ച ആരംഭിക്കും

റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമൻ എന്ന സിനിമയിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം

Manju Soman

പ്രശസ്‌ത താരങ്ങളായ മനോജ് കെ. ജയന്‍റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമൻ എന്ന സിനിമയിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. ശ്രീനാഥ് ഭാസിയുടെ നായികയായാണ് തേജാ ലക്ഷ്മി എത്തുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് സെപ്റ്റംബർ 23ന് കൊല്ലം നീണ്ടകരയിൽ ആരംഭിക്കും.

തികഞ്ഞ ഒരു ഫീൽ ഗുഡ് ചിത്രമാണ് പ്രിയതമൻ. നല്ല ആത്മ ബന്ധമുള്ള ഒരമ്മയുടേയും മകന്‍റെയും ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതിലൂടെയുണ്ടാകുന്ന സംഭവങ്ങളാണ് അത്യന്തം നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ശ്രേയാനിധി ക്രിയേഷൻസിന്‍റെ ബാനറിൽ എസ്. സുനിൽകുമാർ, മുനീർ അറയ്ക്കൽ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

ടി.എ. റസാഖിന്‍റെ തിരക്കഥയിൽ ഏറെ അംഗീകാരവും പുരസ്ക്കാരവും നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയതമൻ. നിരവധിഹ്യൂമർ കുടുംബ ചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്‌ണ പൂജപ്പുരയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശാന്തി കൃഷ്‌ണയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സുധീർ കരമന പത്മരാജ് രതീഷ്, ഇർഷാദ്,രഘുനാഥ് പലേരി സുനിൽ സുഖദ, ടി.പി. കുഞ്ഞി കൃഷ്ണൻ ,സിനു സൈനുദ്ദീൻ, ദിനേശ് പണിക്കർ,,മഞ്ജു പത്രോസ്, സൂര്യ ദാസ് , മീരാ നായർ, കുടശ്ശനാട് കനകം, രാമു മംഗലപ്പിള്ളി, അഭിലാഷ്, കൈഫ്, സുബിൻ, ജോസ് പേരൂർക്കട എന്നിവരും പ്രധാന താരങ്ങളാണ്. കഥ- സനു ഭാസ്‌കർ. ഗാനങ്ങൾ - റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്. സംഗീതം - രമേഷ് നാരായൺ, ബിജിപാൽ, റോണി റാഫേൽ , പശ്ചാത്തല സംഗീതം- റോണി റാഫേൽ . ഛായാഗ്രഹണം. പ്രദീപ് നായർ എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്. കലാ സംവിധാനം- അർക്കൻ .എസ്. കർമ്മ. മേക്കപ്പ് - പട്ടണം ഷാ. കോസ്റ്റ്യൂം ഡിസൈൻ _ ഇന്ദൻസ് ജയൻ . കോ - ഡയറക്ടർ - ഹാരിസൺ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ. അസ്സോസ്സിയേറ്റ്ഡയറക്ടർ- ശരത്. സഹസംവിധാനം - അനീഷ് കാട്ടിക്കോ,രാജേഷ് ആർ. റിസ്വാൻ. കാസ്‌റ്റിംഗ് ഡയറക്ടർ- ആരോമൽ. ആർ. പ്രൊഡക്‌ഷൻ എക്സികുട്ടീവ് - രാജേഷ് തങ്കപ്പൻ. പ്രൊഡക്ഷൻ കൺട്രോളർ - ഹരിവെഞ്ഞാറമൂട്. കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും, വാഗമണ്ണിലുമായാണ് ചിത്രീകരണം.

മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്ന രീതിയിൽ ലോക കേരള സഭ തുടരില്ല: മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

സാഹിൽ വകോഡെയുടെ മരണം; ഐഐടി ബോംബെയിലെ പ്രൊഫസർക്കെതിരേ നടപടി

ഡൽഹി പൊലീസ് കായിക ക്ഷമതാ പരിശോധന; ഓട്ടത്തിനിടെ 23കാരൻ കുഴഞ്ഞുവീണ് മരിച്ചു

''കടലിലേക്ക് നോക്കിയിരിക്കാനല്ല മുഖ്യമന്ത്രിക്ക് സെക്രട്ടേറിയറ്റ്''; മറീനയ്ക്ക് സമീപത്തെ പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ പദ്ധതിയെ എതിർത്ത് സ്റ്റാലിൻ