ചിത്രത്തിൽ നിന്ന്

 
Entertainment

തിയെറ്ററിലെത്താതെ പോയ ഇർഫാൻ ഖാൻ–വിദ്യ ബാലൻ ചിത്രം 25 വർഷത്തിന് ശേഷം യ‍്യൂടൂബിൽ റിലീസ്

2000ത്തിൽ ചിത്രീകരണം പൂർത്തിയായെങ്കിലും മറ്റു ചില കാരണങ്ങളാൽ റിലീസ് ചെയ്യാൻ സാധിക്കാതെ പോയ ചിത്രം നിലവിൽ പ്രേക്ഷകർക്ക് യ‍്യൂടൂബിലൂടെ കാണാം

Aswin AM

സർതക് ദാസ് ഗുപ്ത രചനയും സംവിധാനം നിർവഹിച്ച് ബോളിവുഡ് നടൻ ഇർഫാൻ ഖാനും വിദ‍്യ ബാലനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ദ ലാസ്റ്റ് ടെനന്‍റ് എന്ന ചിത്രം 25 വർഷങ്ങൾക്കു ശേഷം ഒടുവിൽ വെളിച്ചം കാണുകയാണ്.

2000ത്തിൽ ചിത്രീകരണം പൂർത്തിയായെങ്കിലും മറ്റു ചില കാരണങ്ങളാൽ റിലീസ് ചെയ്യാൻ സാധിക്കാതെ പോയ ചിത്രം നിലവിൽ പ്രേക്ഷകർക്ക് യ‍്യൂടൂബിലൂടെ കാണാം.

ദ സാൾട്ട് ഇങ്ക് യ‍്യൂടൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 43 മിനിറ്റ് മാത്രം ദൈർ‌ഘ‍്യം ഉള്ളൂവെങ്കിലും മികച്ച ഒരു ചലചിത്രാനുഭവം ദ ലാസ്റ്റ് ടെനന്‍റ് തരുമെന്നാണ് ആരാധകർ പറയുന്നത്.