4k ദൃശ്യമികവിൽ 'തേന്മാവിൻ കൊമ്പത്ത്' തിയെറ്ററുകളിലേക്ക്, ഒക്ടോബർ ഒന്നിന് എത്തും

 
Entertainment

4k ദൃശ്യമികവിൽ 'തേന്മാവിൻ കൊമ്പത്ത്' തിയെറ്ററുകളിലേക്ക്, ഒക്ടോബർ ഒന്നിന് എത്തും

4k ദൃശ്യമികവോടെയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്

Manju Soman

മലയാളി പ്രേഷകന്‍റെ മനസിൽ ചിരിയും ചിന്തയും നൽകി മനോഹരമായ ദൃശ്യ വിസ്മയങ്ങളും ഇമ്പമാർന്ന ഗാനങ്ങളുമായി എത്തിയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. പ്രിയദർശൻ ഒരുക്കിയ ഈ ചിത്രം മികച്ച വിജയം നേടുകയുണ്ടായി. വർഷങ്ങൾക്കിപ്പുറം ചിത്രം വീണ്ടും തിയെറ്റർ റിലീസിന് ഒരുങ്ങുകയാണ്. 4k ദൃശ്യമികവോടെയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഒക്‌ടോബർ ഒന്നിന് ചിത്രം റിലീസ് ചെയ്യും.

പ്രേഷകർ ആവർത്തനവിരസതയില്ലാതെ വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ എന്നിങ്ങനെ വമ്പൻ താരനിര തന്നെയുണ്ട്. ശോഭന-മോഹൻലാൽ കൂട്ടുകെട്ടിന്‍റെ രസകരമായ പ്രണയവും ഇന്നും യുവമിഥുനങ്ങൾക്ക് ഏറെ കൗതുകമാണ്. കുതിരവട്ടം പപ്പുവിന്‍റെ പ്രശസ്‌തമായ "ടാസ്‌കി വിളി... എന്ന ഡയലോഗ് ആരെയാണ് ചിരിപ്പിക്കാത്തത്?.

പ്രസിദ്ധി ക്രിയേഷൻസ് & സൂര്യാസിനി ആർട്ട്സിൻ്റെ ബാനറിൽ എൻ ഗോപാലകൃഷ്ണനും, മുകേഷ് ആർ. മേത്തയും ചേർന്നു നിർമിച്ച ഈ ചിത്രം 4k റീ മാസ്റ്ററിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്. മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ , പപ്പു, എന്നിവർക്കു പുറമേ ശങ്കരാടി , ശരത് സക്സേന, കവിയൂർ പൊന്നമ്മ, സുകുമാരി, കെപി എസി ലളിത, ഗീതാ വിജയൻ നന്ദു, കെ.ആർ. വത്സല, ഖദീജ എന്നിവരും പ്രധാന താരങ്ങളാണ്.

ഏറെ പോപ്പുലറായ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബേണി-ഇഗ്നേഷ്യസാണ്. ഗിരീഷ് പുത്തഞ്ചേരിയുടെതാണു വരികൾ. എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകർ.ഛായാഗ്രഹണം- കെ.വി. ആനന്ദ്.എഡിറ്റിംഗ് - എൻ.ഗോപാലകൃഷ്ണൻ. ആർട്ട്-സാബു സിറിൾ. പ്രൊഡക്‌ഷൻ കൺട്രോളർ- സച്ചിദാനന്ദൻ.

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

ക്യാനഡയ്ക്ക് യൂറോപ്യൻ യൂണിയന്‍റെ അംഗത്വം; നിർണായക നീക്കവുമായി ഉർസുല വോൺ ഡെർ ലെയൻ

വരുൺ ചക്രവർത്തി ഏഷ‍്യൻ ഗെയിംസ് കളിക്കില്ല; പകരം ഡൽഹി ക‍്യാപ്പിറ്റൽസ് താരത്തെ ഇന്ത‍്യൻ ടീമിലുൾപ്പെടുത്തി

അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലുമായി കൂട്ടിയിടിച്ച് പാക് നാവികസേന കപ്പൽ

തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ല, മറ്റൊരിടത്തേക്ക് മാറ്റണം; വി.ഡി. സതീശൻ