തിലക് വർമ, ശ്രീലീല

 
Entertainment

തിലക് വർമയും ശ്രീലീലയും പ്രണയത്തിൽ‍? സോഷ‍്യൽ മീഡിയ പറയുന്നത് ഇങ്ങനെ

തിലക് വർമയും നടി ശ്രീലീലയും പ്രണയത്തിലാണെന്ന അഭ‍്യൂഹം സോഷ‍്യൽ മീഡിയയിൽ ശക്തമാകുന്നു

Aswin AM

ഇന്ത‍്യൻ ക്രിക്കറ്റ് താരം തിലക് വർമയും നടി ശ്രീലീലയും തമ്മിൽ പ്രണയത്തിലാണെന്ന് അഭ‍്യൂഹം. സോഷ‍്യൽ മീഡിയയിലാണ് ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത‍്യൻസ്- പഞ്ചാബ് കിങ്സ് മത്സരത്തോടെയാണ് പ്രചാരണം വ‍്യാപകമായത്.

എന്നാൽ ഇക്കാര‍്യം നടിയുടെ അമ്മയും അടുത്ത വൃത്തങ്ങളും തള്ളി. ധരംശാലയിലെ മത്സരം കാണാൻ‌ നടിയുടെ അമ്മ സ്വർണലത എത്തിയിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ നടിയും മത്സരം കാണാൻ എത്തിയതായും തിലക് എന്ന് പേരുള്ള ജേഴ്സി നടി ധരിച്ചതായും സാമൂഹിക മാധ‍്യമങ്ങളിൽ ചിലർ അവകാശപ്പെട്ടു.

മുംബൈ ഇന്ത‍്യൻസ് ടീം താമസിച്ചിരുന്ന ഹോട്ടലിലൂടെ ഹെഡ് ഫോൺ ധരിച്ച് നടന്നു പോകുന്ന തിലക് വർമയെ ചൂണ്ടിക്കാട്ടി അവൻ പ്രണയത്തിലാണെന്ന് സൂര‍്യകുമാർ യാദവ് പറഞ്ഞതോടെ അഭ‍്യൂഹങ്ങൾ ശക്തമായി.

നേരത്തെ ഇരുവരും വൈകുണ്ഠ ഏകാദശി ക്ഷേത്രം സന്ദർശിച്ചതും ആരാധകർ ചൂണ്ടിക്കാട്ടി. എന്നാൽ വിവാഹവും പ്രണയവം ശ്രീലീലയുടെ പരിഗണനയിലില്ലെന്നും ജൂണിൽ ആരംഭിക്കാനിരിക്കുന്ന നീറ്റ് -പിജി പരീക്ഷകൾക്ക് തയാറെടുക്കുകയാണ് താരമെന്നുമാണ് സ്വർണലത പറയുന്നത്.

മുല്ലപ്പെരിയാർ വിഷയം ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

'ഭാരത് മാതാ കീ ജയ്' വിളിച്ചതിനെ എതിർത്തു; കർണാടകത്തിൽ കോളെജ് പ്രിൻസിപ്പലിനെതിരേ കേസ്

'രോഹന്‍റെ ഒറ്റയാൾ പോരാട്ടം പാഴായി'; കെഎസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെ കുഞ്ഞൻ സ്കോറിലൊതുക്കി തൃശൂർ ടൈറ്റൻസ്

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ അട്ടിമറി; സസ്പെൻഷൻ റദ്ദാക്കണെമന്ന എഡിജിപി അജിത് കുമാറിന്‍റെ വാദം സർക്കാർ തള്ളി

സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ നടത്തിയ പരാമർശം; ജാൻമണി ദാസ് അറസ്റ്റിൽ