ടൈറ്റൻസ് സെക്കൻഡ് ലുക്ക് പോസ്റ്റർ.
വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റൻസ് എന്ന ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ എത്തി. ഒക്റ്റോബർ ഒന്നിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്‌റ്റർ. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യയും വിനായകനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, നിഹാൽ, റാപ്പർ ബേബി ജീൻ തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ.
നേരമ്പോക്കിന്‍റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസ്സൻ, പ്രദീപ് സി.എസ്. എന്നിവരാണ് ചിത്രം നിർമിക്കുന്നത്. പൂർണമായും ഫാന്‍റസി ഹ്യൂമർ ഴോണറിലാണ് ചിത്രത്തിന്‍റെ അവതരണം.
വലിയ മുതൽമുടക്കിൽ വ്യത്യസ്തമായ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം, എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ, സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണുശർമ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.