ലെന

 

file pic

Entertainment

"14 വർഷം സൈക്യാട്രിക് മരുന്ന് കഴിച്ചു"; മാജിക് മഷ്റൂം ആശുപത്രിയിലെത്തിച്ചുവെന്നും ലെന

മരുന്നുകൾ തരുന്ന തളർച്ചയും ഡിപ്രഷനും മൂലം എനിക്ക് ആത്മഹത്യാ ചിന്തകൾ പോലുമുണ്ടായി എന്നും നടി പറയുന്നു

നീതു ചന്ദ്രൻ

തിനാല് വർഷത്തോളം സൈക്യാട്രിക് മരുന്നുകൾ കഴിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി നടി ലെന. രഞ്ജിനി ഹരിദാസുമായി നടത്തിയ അഭിമുഖത്തിലാണ് ലെന വെളിപ്പെടുത്തൽ നടത്തിയത്. ഏറ്റവും പരിഭ്രാന്തി നിറഞ്ഢ കാലഘട്ടത്തിലാണ് തനിക്ക് ആത്മസാക്ഷാത്കാരം ഉണ്ടായത്. എന്നാൽ അതു മനസിലാക്കാൻ വീട്ടുകാർക്കോ ഭർത്താവിനോ അന്നു സാധിച്ചില്ലയെന്നും ലെന പറയുന്നു. തനിക്ക് ഭ്രാന്താണെന്ന കരുതി എവർ തന്നെ സൈക്യാട്രിക് ആശുപത്രിയിലാക്കിയെന്നും അവിടെ വച്ചു മരുന്നുകൾ നൽകി അബോധാവസ്ഥയിലാക്കിയെന്നും മരുന്നുകളഅ് നിർത്തുമ്പോഴുണ്ടാകുന്ന വിറയലും പെരുമാറ്റ മാറ്റങ്ങളും കണ്ട് തനിക്ക് ഭ്രാന്ത് കൂടുകയാണെന്ന് വീട്ടുകാർ തെറ്റിദ്ധരിച്ചുവെന്നുമാണ് ലെന പറയുന്നത്.

പതിനാലു വർഷത്തോളം ആ മരുന്നുകൾ കഴിക്കേണ്ടി വന്നു. വല്ലാത്ത അവസ്ഥയായിരുന്നു അത്. മരുന്നുകൾ പെട്ടെന്ന് നിർത്തിയാൽ പെരുമാറ്റത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അത് മറ്റുള്ളവർക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും എനിക്കറിയാമായിരുന്നു. സത്യത്തിൽ എനിക്ക് ഭ്രാന്തായിരുന്നില്ല. ഞാൻ ചില പരമമായ സത്യങ്ങൾ കണ്ടെത്തിയതിന്‍റെ ആവേശത്തിലായിരുന്നു. പക്ഷേ മറ്റാർക്കും അതു മനസിലായില്ല. അവർ കരുതിയത് എനിക്ക് എന്തോ കുഴപ്പമുണ്ടെന്നാണ്. അങ്ങനെ എന്‍റെ അനുവാദമില്ലാതെ എന്നെ ആശുപത്രിയിൽ കൊണ്ടു പോയി.

തട്ടിക്കൊണ്ടു പോകുന്നതു പോലെയായിരുന്നു അത്. അവിടെ നിന്ന് ട്രാൻക്വിലൈസറുകൾ തന്നു. പത്ത് ദിവസത്തെ മരുന്നുകൾക്ക് ശേഷം വീട്ടിലെത്തിയപ്പോൾ തലച്ചോർ മരവിച്ച അവസ്ഥയിലായിരുന്നു. ആ മരുന്നുകളഅ് എന്നെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു. ആരും മനസിലാക്കുന്നില്ലെന്ന തിരിച്ചറിവ് തളർത്തി. സാമ്പത്തികമായി തകർന്നുവെന്നതാണ് അതിനേക്കാൾ വലിയ സങ്കടം. ബാങ്ക് ബാലൻസ് പൂജ്യമായി. ആത്മീയമായി തിരിച്ചറിവുണ്ടായപ്പോൾ ഭൗതിക ലോകം തകർന്നടിയുമെന്ന് പറയാറുണ്ട്. മരുന്നുകൾ തരുന്ന തളർച്ചയും ഡിപ്രഷനും മൂലം എനിക്ക് ആത്മഹത്യാ ചിന്തകൾ പോലുമുണ്ടായി എന്നും നടി പറയുന്നു. 20 വർഷം എടുത്തിട്ടാണെങ്കിലും താൻ പറഞ്ഞിരുന്നത് ശരിയാണെന്ന് തെളിയിക്കാൻ സാധിച്ചുവെന്നും സ്വയം വിശ്വാസമുണ്ടായിരുന്നു എന്നും ലെന അഭിമുഖത്തിൽ പറഞ്ഞു. ആദ്യ വിവാഹത്തിനു ശേഷം അപകടകരമായ കൊടൈക്കനാൽ യാത്രയിൽ പരീക്ഷിച്ച മാജിക് മഷ്റൂം ഇന്ന് മറ്റാർക്കും നിർദേശിക്കില്ല എന്നും അത് തന്നെ ആശുപത്രിയിലെത്തിച്ചുവെന്നും ലെന പറയുന്നു.

ഖമനേയിക്ക് അന്ത്യയാത്രാമൊഴിയേകാൻ ജനസാഗരം

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

മമതയെ കൈവിട്ട് വലംകൈ; ടിഎംസി അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

കാബിനറ്റ് യോഗത്തിൽ സുഹൃത്തിനെയും ഉപദേശകനെയും പങ്കെടുപ്പിച്ചു; വിജയ്ക്കെതിരേ ഗവർണർക്ക് പരാതി നൽകി ബിജെപി

മഹാരാഷ്ട്ര ഉപമുഖ‍്യമന്ത്രി ഏക്നാഥ് ഷിൻഡെ ആശുപത്രിയിൽ