ടോക്സിക് വിമർശനത്തിന് കാരണം ഗീതു മോഹൻദാസാണെന്ന് എഴുത്തുകാരി
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനായെത്തിയ 'ടോക്സിക്കി'ന് തിയെറ്ററിലെത്തിയതിനു പിന്നാലെ തന്നെ വളരെ മോശം പ്രതികരണമാണ് ലഭിക്കുന്നത്. ഗീതുവിനും യഷിനുമെതിരേ വലിയ തോതിലുള്ള വിമർശനമാണ് പ്രേക്ഷകരിൽ നിന്ന് ഉയർന്നു വരുന്നത്. ഇപ്പോഴിതാ എഴുത്തുകാരിയായ ഹണി ഭാസ്കരൻ ടോക്സിക്കിനെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്.
ഈ സിനിമ ഇത്രയധികം ഹേറ്റ് ക്യാംപെയിൻ അർഹിക്കുന്നില്ലെന്നും ഇതിന്‍റെ സംവിധായകയായ ഗീതു മോഹൻദാസ് സ്ത്രീ ആയതുകൊണ്ടാണ് ഇത്രയധികം വിമർശനങ്ങൾ ഉണ്ടായതെന്നും ഹണി പറയുന്നു.
സെക്സ് എന്ന വാക്ക് ഒളിച്ചിരുന്ന് പറയേണ്ടതാണ് എന്ന് ചിന്തിക്കുന്ന പൂർണ വളർച്ച എത്താത്ത ഭ്രൂണങ്ങൾക്ക് ടോക്സിക് ഒരു "പൂശൽ പടം' ആയി പോയാൽ യാതൊരു അത്ഭുതവുമില്ലെന്ന് ഹണി കുറിച്ചു. തന്മാത്ര മൂവിയിൽ മോഹൻലാൽ ന്യൂഡ് ആയി സെക്സ് സീനിൽ പ്രത്യക്ഷപ്പെടുമ്പോൾ കൈയടിച്ച മലയാളിക്ക് യഷിനെ ന്യൂഡ് സീനിൽ ബ്ലർ ആയി കാണുമ്പോൾ കൂവാൻ തോന്നുന്നത് ഗീതു മോഹൻദാസ് എന്ന ഡയറക്റ്ററോടുള്ള യഥാർഥ സ്ത്രീവിരുദ്ധതയുടെ തെളിവാണെന്ന് ഹണിയുടെ ഫെയ്സ് ബുക്ക് കുറിപ്പിൽ പരാമർശിക്കുന്നു.
മലയാളികളാണ് ഈ സിനിമയ്ക്കെതിരേ നെഗറ്റീവ് ക്യാംപെയിൻ നടത്തുന്നതെന്നും ഈ സിനിമയുടെ സംവിധായകൻ ഒരു പുരുഷനായിരുന്നെങ്കിൽ ഇതിലും അധികം കളക്ഷൻ ചിത്രം നേടിയേനെയെന്നും ഹണി പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ...
A fairy tale for grown ups" Toxic എന്ന സിനിമ തുടങ്ങുന്നത് ഈ ക്യാപ്ഷനോട് കൂടി ആണ്.
സാധാരണ സിനിമ റിവ്യൂസ് എഴുതാറില്ല എങ്കിലും ഈ സിനിമയ്ക്ക് എഴുതിയേ തീരൂ എന്ന് തോന്നിയത്....
ഒരു സിനിമയ്ക്ക് എതിരെ ഇത്രയധികം ഹേറ്റ് ക്യാമ്പയിൻ നടക്കുന്നത് കണ്ടിട്ടും, അതിന്റെ ഡിറക്റ്റർ ഗീതു മോഹൻദാസ് എന്ന സ്ത്രീ ആയതുകൊണ്ടും അവർ സിനിമകളിലെ സ്ത്രീ വിരുദ്ധതയെ മുൻപ് ചോദ്യം ചെയ്തതിന്‍റെ പേരിൽ തീവ്രമായി വിമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നതിനാലും തന്നെ തിയേറ്ററിൽ പോയി കണ്ട സിനിമയാണ് എനിക്ക് toxic.
സിനിമയുടെ ആദ്യ പകുതി ടോക്സിക് ആയ ഒരു കുട്ടിക്കാലത്തിന്‍റെ പേരിൽ ടോക്സിക് ആയി മാറിയ ഒരു പുരുഷന്‍റെ കഥ. അതിൽ ലൈംഗികത ഉണ്ട്. അരാജകത്വം ഉണ്ട്. സെക്സ് എന്നാൽ സ്ത്രീ വിരുദ്ധം ആണെന്ന് ചിന്തിക്കുന്ന മേജൊറിട്ടി ആളുകൾക്ക് ആ ഭാഗം മനസിലാവണം എന്നില്ല.
രണ്ടാം പകുതി ആദ്യ പകുതിയിൽ ചെയ്തു കൂട്ടിയ പാപ ഭാരങ്ങൾ, താൻ ചുറ്റുമുള്ള മനുഷ്യരിൽ അടിച്ചേൽപ്പിച്ച ടോക്സിസിറ്റി, ഇതൊക്കെയും സ്വയം മുറിവായി മാറുന്ന, അതേ പുരുഷന്‍റെ സ്വയം പീഡനങ്ങളുടെ കഥയാണ്. അയാളാൽ വെന്തു പോയ മനുഷ്യരുടെ കൂടി കഥയാണ്. അത് നമ്മളെ ആഴത്തിൽ പൊള്ളിക്കും. സംഘർഷങ്ങളിലേക്ക് ചുഴറ്റി എറിയും.
അവസാന ഭാഗങ്ങളിൽ യഷ് എന്ന നടന്‍റെ ഇരട്ട റോളിലേക്കുള്ള പകർന്നാട്ടം വിസ്മയിപ്പിക്കും. എജ്ജാതി എന്ന് തോന്നിപ്പിക്കും വിധം ഗംഭീര അഭിനയം. നയൻതാരയുടെ കരിയറിലെ മറ്റൊരു ഷാർപ് പെർഫോമൻസ്. മറ്റെന്തിനേക്കാളും ഗംഗ എന്ന ആ ക്യാരക്റ്റർ റോളിൽ അഭിനയിക്കുന്നത് അവരുടെ കണ്ണുകൾ...!
സിനിമയുടെ കഥാതന്തു മനസിലായവർക്ക് പ്രണയവും അകലവും അതിലേറെ നിസ്സഹായതയും സ്ത്രീയിൽ ഇൻജെക്ട് ചെയ്യുന്ന ട്രോമയുടെ ആഴം സംശയം ഏതുമില്ലാതെ കിയാര എന്ന നടിയിലൂടെ തീവ്രമായി ഉൾക്കൊള്ളാൻ പറ്റുന്ന പ്രകടനം.
ഗംഭീര വിഷ്വലൈസഷൻ. ടെക്നിക്കൽ മാജിക്.
സെക്സ് എന്ന വാക്ക് ഒളിച്ചിരുന്ന് പറയേണ്ടതാണ് എന്ന് ചിന്തിക്കുന്ന പൂർണ്ണ വളർച്ച എത്താത്ത ഭ്രൂണങ്ങൾക്ക് ടോക്സിക് ഒരു "പൂശൽ പടം" ആയി പോയാൽ യാതൊരു അത്ഭുതവുമില്ല. കുഞ്ഞിനെ പാലൂട്ടുന്ന സ്ത്രീയുടെ മുല കണ്ടാൽ ബസ്സിൽ ആയാൽ പോലും ഓർഗാസം വരുന്നവർക്ക് ഇതൊക്കെ ധാരാളം. അയ്യേ... എന്ന് തോന്നിപ്പിക്കുന്ന ഒരു സെക്സ് സീനും ഈ പടത്തിൽ ഇല്ല. തിയേറ്റർ വിട്ടിറങ്ങുമ്പോൾ അത്തരം ഒരു സീനും ഓർമ്മയിൽ നിൽക്കാനോ പറയാനോ പാകത്തിൽ ഇല്ല.
തന്മാത്ര മൂവിയിൽ മോഹൻലാൽ nude ആയി സെക്സ് സീനിൽ പ്രത്യക്ഷപ്പെടുമ്പോൾ കയ്യടിച്ച മലയാളി പ്രേക്ഷകർക്കു യഷിനെ അങ്ങനെ അല്ലാത്തൊരു nude സീൻ ബ്ലർ ആയി കാണുമ്പോൾ കൂവാൻ തോന്നുന്നത് ഗീതു മോഹൻദാസ് എന്ന ഡിറക്റ്ററോടുള്ള യഥാർത്ഥ സ്ത്രീവിരുദ്ധരുടെ സിനിമ പോലും കാണാതെ ഉള്ള ഒച്ച വെയ്ക്കൽ കൂടി ആണ്. ഈ അടുത്ത കാലത്ത് സിനിമ കണ്ടവരെക്കാൾ കൂടുതൽ കാണാത്തവർ നെഗറ്റീവ് റിവ്യൂ എഴുതി നിറച്ച സിനിമയാണ് ടോക്സിക്.
പോരായ്മകൾ ഉണ്ട്, പക്ഷേ ഇത്രയും ഹേറ്റ് ക്യാമ്പയിൻ ഈ സിനിമ അർഹിക്കുന്നില്ല. ഈ മൂവിയുടെ ഡിറക്റ്റർ ഒരു പുരുഷൻ ആയിരുന്നെങ്കിൽ ഇതിലും കളക്ഷൻ ഈ സിനിമ നേടുമായിരുന്നു.
ടോക്സിക് എന്ന വാക്ക് പോലും നമ്മുടെ സമൂഹത്തിന് അല്പമെങ്കിലും പരിചിതമാകുന്നത് ഈ അടുത്ത കാലത്താണ്. അവർക്കിടയിലേക്ക് "ടോക്സിക്" മൂവിയുടെ കഥാതന്തു വേണ്ടും വിധം conveyed ആവാത്തത് ടോക്സിക് ഒരു ഡിറക്റ്റർ ഫ്ലോപ്പ് മൂവി ആയതു കൊണ്ടല്ല, ക്യാപ്‌ഷനിൽ പ്രേക്ഷകരുടെ മൈൻഡ് സെറ്റ് അറിഞ്ഞു കൊണ്ട് തന്നെ കൃത്യമായി ഗീതു മോഹൻദാസ് അടയാളപ്പെടുത്തിയ "A fairy tale for grown ups"ന്‍റെ അർത്ഥം ഇത്രേള്ളൂ... Not all adults are grown-ups. Age may make you older, but maturity is a different journey and honestly, it’s not everyone’s cup of tea.
എന്ന് വെച്ചാൽ ഒരു പൊട്ടപ്പടം എടുക്കാൻ തുനിഞ്ഞ് ഇറങ്ങിയ ഒരാളല്ല ഗീതു മോഹൻദാസ്.
She is a brilliant director - fearless, incisive, and unapologetically honest. She understands the pulse of our society and exposes the hypocrisy of a culture that is quick to judge, shame, and silence a woman who dares to speak openly about sexuality, desire, and the violence woven into it. Hats off to you for taking such a daring and courageous step and telling a story that many would rather keep buried. ❤️
ഈ എഴുതിയത് മനസിലായവർക്ക് സിനിമ തിയേറ്ററിൽ തന്നെ പോയി കാണാം. Toxic നിങ്ങളെ നിരാശപ്പെടുത്തില്ല...!
I absolutely loved the movie. It felt so real and familiar especially the way it portrayed toxicity