'ടോക്സിക്' ഫെയ്സ്ബുക്കിൽ; കന്നഡ, ഹിന്ദി വ്യാജ പതിപ്പുകൾ വ്യാപകമായി പ്രചരിക്കുന്നു

 
Entertainment

'ടോക്സിക്' ഫെയ്സ്ബുക്കിൽ; കന്നഡ, ഹിന്ദി വ്യാജ പതിപ്പുകൾ വ്യാപകമായി പ്രചരിക്കുന്നു

വിവിധ അക്കൗണ്ടുകളിലായാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്

Manju Soman

കന്നഡ സൂപ്പർതാരം യാഷും ഗീതു മോഹൻദാസും ഒന്നിച്ച ടോക്സിക് ഫെയ്സ്ബുക്കിൽ. ഹിന്ദി, കന്നഡ ഭാഷകളിലുള്ള വ്യാജ പതിപ്പാണ് ഫെയ്സ്ബുക്കിൽ എത്തിയത്. മൂന്ന് മണിക്കൂറിൽ അധികം വരുന്ന സിനിമ പൂർണമായി അപ്ലോഡ് ചെയ്തിരിക്കുകയാണ്. വിവിധ അക്കൗണ്ടുകളിലായാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് ഇതിനോടകം ചിത്രം ഫെയ്സ്ബുക്കിൽ കണ്ടിരിക്കുന്നത്. കൂടാതെ യൂട്യൂബിലും ചിത്രം പ്രചരിക്കുന്നുണ്ട്.

തിരുവോണ ദിനത്തിൽ ലോകവ്യാപകമായാണ് ടോക്സിക് പ്രദർശനം ആരംഭിച്ചത്. റിലീസ് ചെയ്ത് മൂന്നാം ദിവസം തന്നെ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഫെയ്സ്ബുക്കിൽ അപ്ലോഡ് ചെയ്തിരുന്നു. പിന്നാലെ സിനിമയുടെ നിർമാതാക്കൾ ഏർപ്പെടുത്തിയ ആന്‍റി പൈറസി ടീം തന്നെ ചിത്രത്തിന്‍റെ ലിങ്ക് ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴും വിവിധ അക്കൗണ്ടുകളിൽ ചിത്രം കാണാനാകും.

നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ടോക്സിക് തിയറ്ററിലെത്തിയത്. വമ്പൻ താരനിരയിലാണ് ചിത്രം എത്തിയത്. റിലീസിനു മുൻപ് തന്നെ വാർത്തകളിൽ നിറഞ്ഞ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അതിനിടെ തിയറ്ററിൽ വൻ കളക്ഷനാണ് ചിത്രം നേടുന്നത്. ഇതിനോടകം 300 കോടി കടന്നു എന്നാണ് റിപ്പോർട്ടുകൾ.

സഞ്ജുവിന്‍റെ കരിയറിൽ പുതിയ ട്വിസ്റ്റ്; ഇനി ഇംപാക്റ്റ് സബ് ആകില്ലെന്ന് ധോണി

''കൂടെയുണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ? നീതി വേണം''; കുന്നംകുളം കസ്റ്റഡി മർദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണം

ഒമ്പതു വയസു മുതൽ സ്വന്തം മുടി തിന്നു; യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോഗ്രാം തലമുടി

നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരമെന്ന് ഹൈക്കോടതി; വിധി തിങ്കളാഴ്ച