ടൈറ്റൻസ് ട്രെയിലർ എത്തി.
വ്യത്യസ്തമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസിൽ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും. ആടിനു ശേഷം ഇവരുടെ അപൂർവ ഒത്തുചേരൽ ഉണ്ടാകുന്ന ചിത്രമാണ് ടൈറ്റൻസ്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഇരുവരുടെയും കോംബിനേഷൻ ഏറെ കൗതുകത്തോടെയാണ് പ്രക്ഷകർ കാത്തിരിക്കുന്നത്..
നേരമ്പോക്കിന്‍റെ ബാനറിൽ ഇൻഷാദ് എം. ഹസൻ, മിഥുൻ മാനുവൽ തോമസ് പ്രദീപ് സി.എസ്. എന്നിവർ നിർമിക്കുന്ന ചിത്രത്തിന്‍റെ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഫാന്‍റസി ഹ്യൂമർ ഴോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലറും പുറത്തുവന്നിട്ടുണ്ട്. ചിരിയും ചിന്തയും നൽകുന്ന രംഗങ്ങളും സംഭാഷണങ്ങളുമാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്.
സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, ബേബിജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വലിയ മുതൽമുടക്കിൽ വ്യത്യസ്ത ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ. സംഗീതം - ഷാൻ റഹ്മാൻ. ഛായാഗ്രഹണം - വിഷ്ണു ശർമ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.