തൃഷ

 
Entertainment

"നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ"; വൈറലായി തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

ഉദയ നിധി സ്റ്റാലിന്‍റെ വിവാദ പരാമർശത്തിനെതിരെയാണ് തൃഷയുടെ പ്രതികരണമെന്നാണ് സൂചന

Namitha Mohanan

തമിഴ്നാട് രാഷ്ട്രീയത്തിൽ വിവാദം സൃഷ്ടിച്ച ഉദയനിധി സ്റ്റാലിന്‍റ പരാമർശങ്ങൾക്ക് പിന്നാലെ വൈറലായി നടി തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. "ഈ പ്രായത്തിലും നാടകം കളിക്കുന്നത് ലജ്ജാകരമാണ്. പോയി കുറെ പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ" എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. എന്നാൽ മണിക്കൂറികൾ‌ക്കകം താരം ഈ സ്റ്റോറി നീക്കം ചെയ്തു.

എന്നാൽ ഇതിന്‍റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽമീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉദയനിധി സ്റ്റാലിനെതിരായ പരോക്ഷ വിമർശനമാണ് ഇതെന്നാണ് ഭൂരിപക്ഷ നിഗമനം. ഈ കുറിപ്പ് തമിഴ് രാഷ്ട്രീയത്തിലും സിനിമാ ലോകത്തും ഒന്നുപോലെ ചർച്ചയായിട്ടുണ്ട്.

തഞ്ചാവൂരിൽ കാവേരി തർക്കവുമായി ബന്ധപ്പെട്ടു നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കവെയാണ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രി യാതൊരു കുലുക്കവുമില്ലാതിരിക്കുമ്പോൾ തമിഴ്നാടിന് കാവേരി വെള്ളത്തിന്‍റെ ഒരു തുള്ളി പോലും കിട്ടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. ഇതിനിടയിൽ സദസിൽ നിന്നുയർന്ന 'തൃഷ, തൃഷ' എന്ന വിളി ഉദയനിധിയുടെ പ്രസംഗം വഴിതിരിച്ചുവിട്ടു.

ഇതിനു പിന്നാലെ ഉദയനിധിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇത് തമിഴ് രാഷ്ട്രീയത്തിൽ വലിയ വാക് പോരിന് കാരണമായിരുന്നു. ഇപ്പോഴും അത് തുടരുന്നുണ്ട്. അതിനിടെയാണ് തൃഷയുടെ കുറിപ്പും വന്നത്.

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം

ദയാവധത്തിനെതിരേ ആഞ്ഞടിച്ച് ലിയോ പതിനാലാമൻ പാപ്പ| വീഡിയോ

ട്രാക്കിൽ ചരിത്രം; 4x400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു; നാല് പേർക്ക് പരുക്ക്