നീയേ...

 
Entertainment

'നീയേ' മ്യൂസിക് ആൽബം ശ്രദ്ധേയമാകുന്നു | Video

നീലി എന്ന മ്യൂസിക് ആൽബത്തിനു ശേഷം എൽദോസ് നെച്ചൂർ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോ

നീലി എന്ന മ്യൂസിക് ആൽബത്തിനു ശേഷം എൽദോസ് നെച്ചൂർ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോ സരിഗമ യൂട്യൂബ് ചാനലിൽ ശ്രദ്ധേയമാകുന്നു. നീയേ എന്ന മ്യൂസിക് ആൽബം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് അഞ്ജന നവല്ലൊർ ആണ്. സിനിമാ ഗാനരചയിതാവ് അജീഷ് ദാസന്‍റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഋതിക് എസ്. ചന്ദ്.

സിനിമ പിന്നണി ഗായകൻ കെ.എസ്. ഹരിശങ്കറും നിധി പ്രവീണും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആൽബത്തിന് ദൃശ്യഭംഗി നൽകിയിരിക്കുന്നന്നത് മഹാരാജാസ് കോളെജ് വിദ്യാർഥി കൂടിയായ സായൂജ് സുരേഷ് ആണ്.

സോഷ്യൽ മീഡിയ ഫെയിം ജൊവാന ഗ്രേസ് ജോസഫും ഹരികൃഷ്ണനും കൂട്ടിന് നാഷണൽ അവാർഡ് ജേതാവ് കൂടിയായ നഞ്ചിയമ്മയും പ്രധാന വേഷങ്ങളിൽ എത്തുന്ന ആൽബം ഇതിനോടകം യൂട്യൂബിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

പ്രണയത്തിന്‍റെയും തീവ്രമായ കഠിനപ്രയത്നത്തിന്‍റെയും കഥ പറയുന്ന മനോഹരമായ കലാസൃഷ്ടിയാണ് കുറഞ്ഞ സമയത്തിനുള്ളിൽ ആൽബത്തിൽ ഇവർ സൃഷ്ടിച്ചിരിക്കുന്നത്.

കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി സതീശൻ സർക്കാർ; 9.96 കോടി രൂപ അനുവദിച്ചു

പാരസെറ്റമോളിന് ഗുണനിലവാരമില്ല; തിരിച്ച് വിളിച്ച് എഫ്ഡിഎ

ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരൻ അഞ്ച് വർഷം കൂടി തുടരും; നോയൽ ടാറ്റയ്ക്ക് തിരിച്ചടി

ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച: എബിവിപി, എൻഎസ്‌യുഐ, ഇടത് സഖ്യം നേർക്കുനേർ

കോലിക്ക് ശേഷം മൂന്നാം നമ്പറിൽ ചെന്നൈ സൂപ്പർ കിങ്സ് താരം; പുതിയ പ്ലാനുമായി ബിസിസിഐ