ആരം ലിറിക്കൽ വിഡിയൊയിൽ സൈജു കുറുപ്പ്, എറിക് ആദം അലൻ.

 
Entertainment

''നറുതിങ്കൾ നീ, നിധിയാണെന്നും...'', ആരം ലിറിക്കൽ വിഡിയൊ

പ്രശസ്‌ത സംവിധായകൻ ജിസ് ജോയ് രചിച്ച ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് രോഹിത് ഗോപാലകൃഷ്ണനാണ്

രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ ലിറിക്കൽ വിഡിയൊ പുറത്തുവിട്ടു. പ്രശസ്‌ത സംവിധായകൻ ജിസ് ജോയ് രചിച്ച ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് രോഹിത് ഗോപാലകൃഷ്ണനാണ്. സൈജു കുറുപ്പും എറിക്ക് ആദം അലനുമാണ് ഗാന രംഗത്തിലെത്തുന്നത്.

പൊലീസ് സർക്കിൾ ഇൻസ്പക്റ്റർ ആന്‍റോയും മകൻ അലനും തമ്മിലുള്ള ആത്മബന്ധമാണ് ഈ ഗാനരംഗത്തിലൂടെ വരച്ചുകാട്ടുന്നത്. സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ തീക്ഷ്‌ണമായ ഔദ്യോഗിക ജീവിതത്തിനിടയിലെ സ്വകാര്യ നിമിഷങ്ങളിലേക്കാണ് ചിത്രം വിരൽചൂണ്ടുന്നത്. കോഴിക്കോടിന്‍റെ പശ്ചാത്തലത്തിൽ തികഞ്ഞ ഇൻവസ്റ്റിഗേഷൻ ത്രില്ലർ ത്രില്ലറായാണ് രജീഷ് പരമേശ്വരൻ 'ആരം' അവതരിപ്പിക്കുന്നത്.

ഗുഡ് ഹോപ്പ് പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രം നിർമിക്കുന്നത്. അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ, മനോജ് കെ.യു., ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു തുടങ്ങിയവവരും പ്രധാന താരങ്ങളാണ്. വിഷ്ണു രാമചന്ദ്രനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ - കൈതപ്രം, ജിസ് ജോയ്, ജോപോൾ, സംഗീതം - രോഹിത് ഗോപാലകൃഷ്ണൻ.

സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

നഗരസഭാ അധ്യക്ഷയെ പൂതനയെന്ന് വിളിച്ചു; രാജു അപ്സരയ്ക്കെതിരേ കേസ്

ഝാർ‌ഖണ്ഡിൽ കൽക്കരി ഖനി തകർന്നു; 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

പ്രമുഖ കമ്പനിയുടെ മല്ലിപ്പൊടിയിൽ കീടനാശിനി; തിരിച്ചു വിളിച്ച് ഫൂഡ് സേഫ്റ്റി അഥോറിറ്റി

"ഇന്ത്യയിൽ 80 ശതമാനം ആളുകളും നോൺ വെജ് കഴിക്കുന്നവർ"; ബ്രിക്സ് അത്താഴ മെനുവിനെതിരേ രാഹുൽ ഗാന്ധി