ടിനി ടോം| ഉർവശി
ബോഡി ഷെയ്മിങ്ങിനെതിരേ പ്രതിഷേധം സാമൂഹികപരമായിട്ട് തന്നെ ഉണ്ടായി വരുന്നത് വളരെ വലിയ കാര്യമാണെന്ന് നടി ഉർവശി. അങ്ങനെയല്ലെങ്കിൽ ഏത് സദസിലും ആരെ വേണമെങ്കിലും ആർക്ക് വേണമെങ്കിലും പരിഹസിക്കാമെന്നും ഉർവശി പ്രതികരിച്ചു. തന്‍റെ പുതിയ സിനിമയായ ആശയുടെ പ്രമോഷന്‍റെ ഭാഗമായി സംസാരിക്കവെയാണ് ഉർവശി ഇക്കാര്യം വ്യക്തമാക്കിയത്.
നടൻ ടിനി ടോമിനെയും ഉർവശി വിമർശിച്ചു. "ടിനി ടോം, നമ്മുടെ ബാലയുടെ സ്ലാങ്ങും കാര്യങ്ങളുമൊക്കെ മറ്റൊരു സദസിലിരുന്ന് സംസാരിക്കുന്നത് കണ്ടു. ആരാണ് അവർക്ക് അതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്? അതൊക്കെ വളരെ മോശപ്പെട്ട ഒരു കാര്യമല്ലേ. ടിനിയെ എനിക്ക് നന്നായി അറിയാവുന്ന ആളാണ്, നല്ല പയ്യനുമൊക്കെയാണ്. പക്ഷേ അങ്ങനെ പാടില്ല. മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി വേറൊരാളുടെ വ്യക്തിത്വത്തെ കൊല്ലാൻ പാടില്ല."
സിനിമയിൽ സുഹൃത്തുക്കളെ കളിയാക്കുന്ന സീനുകളൊക്കെ വേണ്ടി വരും. കൂട്ടുകാർ ആകുമ്പോൾ യഥാർഥ ജീവിതത്തിലും ഉണ്ടാകും. സിനിമ എന്ന് പറയുന്നത് എല്ലായിടത്തും റീച്ചുള്ള ഒരു സംഗതിയാണ്. രാമായണം വായിക്കാത്ത കുട്ടികൾ, അതൊരു സിനിമയായിട്ട് വന്നാൽ വായിക്കും. ക്രിസ്തുവിന്‍റെ കഥ, ബൈബിൾ അറിയാവുന്നവരാണെങ്കിൽ പോലും സിനിമയായിട്ട് വരുമ്പോൾ അവരുടെ ഹൃദയത്തിലേക്ക് അത് ഇറങ്ങിച്ചെല്ലും. അങ്ങനെയാണല്ലോ സിനിമ.
അത്രവും ശക്തമായ മാധ്യമമാണ് സിനിമ.അങ്ങനെയുള്ള കാര്യങ്ങൾ സിനിമയിൽ ചെയ്യാൻ പാടില്ല, എന്ന് വരുന്നത് വളരെ വലിയൊരു കാര്യമാണ്. എഴുത്ത്, കല അല്ലെങ്കിൽ ഒരു സൃഷ്ടി എന്ന് പറയുന്നതിനെ എല്ലാത്തിനെയും വിമർശിച്ച് അവസാനം ഒന്നും എടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുന്നത് അത്ര നല്ലതല്ല". ഉർവശി കൂട്ടിച്ചേർത്തു.