ജോനാഥൻ ഡേവിസ്, സ്നൂപ് ഡോഗ്

 
Entertainment

സ്നൂപ് ഡോഗിന്‍റെ ജീവിതം ബിഗ് സ്ക്രീനിലേക്ക്; റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ജോനാഥൻ ഡേവിസാണ് സ്നൂപ് ഡോഗായി വേഷമിടുന്നത്

Aswin AM

പ്രശ്സത അമെരിക്കൻ റാപ്പറും ഗായകനുമായ സ്നൂപ് ഡോഗിന്‍റെ (കാൽവിൻ കോർഡോസർ ബ്രോഡസ് ജൂനിയർ) ജീവിതത്തെ ആസ്പദമാാക്കി ക്രെയ്ഗ് ബ്രൂവർ സംവിധാനം ചെയ്യുന്ന ചിത്രം 2027 ഓഗസ്റ്റ് 6ന് തിയെറ്ററുകളിലെത്തും. ഹോളിവുഡ് സ്റ്റുഡിയോയായ യൂണിവേഴ്സൽ പിക്ചേഴ്സ് ഇക്കാര‍്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്നൂപ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജോ റോബർട്ട് കോളിന്‍റെ യഥാർഥ തിരക്കഥയെ അടിസ്ഥാനമാക്കി ക്രെയ്ഗ് ബ്രൂവർ പരിഷ്കരണം വരുത്തിയാണ് സംവിധാനം ചെയ്യുന്നത്.

ജോനാഥൻ ഡേവിസാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. സ്നൂപ് ഡോഗിന്‍റെ ആദ‍്യകാല ജീവിതം മുതൽ ഹിപ് ഹോപ്പിലെ ഏറ്റവും സ്വാധീനമുള്ള കലാകാരനായി മാറുന്നതിലേക്കുള്ള ഉയർച്ചയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഡെത്ത് റോ പിക്ചേഴ്സ് എൻബിസി യൂണിവേഴ്സൽ എന്‍റർടൈൻമെന്‍റുമായി ചേർന്നുള്ള കരാറിൽ നിർമിക്കുന്ന ആദ‍്യ ചിത്രമാണിത്.

ഇമാജിൻ എന്‍റർടൈൻമെന്‍റിലെ ബ്രയാൻ‌ ഗ്രസർ, സ്നൂപ് ഡോഗ്, ഡെത്ത് റോ പിക്ചേഴ്സ് പ്രസിഡന്‍റ് സാറ റമേക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇങ് മലയാളികൾക്കിടയിലും സ്നൂപ് ഡോഗിന് വലിയ ആരാധകരുണ്ട്. തഗ് ലൈഫ് ട്രോളുകളിലൂടെ പ്രശസ്തമായ ദി നെക്സ്റ്റ് എപ്പിസോഡ് എന്ന ഗാനത്തിലൂടെയാണ് മലയാളികൾക്കിടയിൽ സ്നൂപ് ഡോഗിന് കൂടുതൽ പ്രചാരം ലഭിക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി