ശ്വേത മേനോൻ

 

file image

Entertainment

എന്തൊക്കെ നാറിയ കഥകളാണ് പുറത്തു വന്നത്, ഇനിയും കടിച്ചു തൂങ്ങാൻ ആണ് ഉദ്ദേശമെങ്കിൽ..! ശ്വേത മേനോനെതിരേ നടി

"ഇനിയും വുമൺ കാർഡ് എന്ന് പറഞ്ഞ് തുടരാൻ നിൽക്കരുത്, ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റിയാണിത്"

Namitha Mohanan

തന്‍റെ നിരപരാധിത്വം തെളിയിക്കാതെ അമ്മയിൽ നിന്ന് രാജിവയ്ക്കില്ലെന്ന ശ്വേത മേനോന്‍റെ പ്രതികരണത്തിൽ വിവിധയിടങ്ങളിൽ നിന്ന് വിമർശനം ശക്തമാവുന്നു. ഇപ്പോഴിതാ ശ്വേത മോനോൻ അടക്കമുള്ളവർക്കെതിരേ രൂക്ഷ വിമർശനവുമായി നടി ഉഷ ഹസീന രംഗത്തെത്തിയിരിക്കുകയാണ്.

ശരിയായ കണക്കും റിപ്പോർട്ടും അവതരിപ്പിക്കാൻ ഭരണസമിതിക്ക് സാധിക്കാത്ത സാഹചര്യത്തിൽ ജനറൽബോഡി ഭരണസമിതിയുടെ രാജിയാണ് ആവശ്യപ്പെട്ടത്. അന്ന് പിന്തുണച്ച് കൈ പൊക്കിയത് വെറും 17, 18 പേർ മാത്രം, ബാക്കി എല്ലാവരും ഭരണ സമിതിക്ക് എതിരായിരുന്നു. അപ്പോൾ അവിടെ വച്ച് ശ്വേതയടക്കം ഈ ഭരണ സമിതി രാജിവയ്ക്കുന്നുവെന്ന് 2 പ്രാവശ്യം പറഞ്ഞു. പിന്നീട് പ്രസിഡന്‍റിനെതിരേ ആരോപണം ഉയർന്നപ്പോൾ മാധ്യമങ്ങളിലടക്കം വന്ന് അമ്മയുടെ പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നതായി ശ്വേത പ്രഖ്യാപിച്ചു എന്നിട്ടിപ്പോൾ പറ്റില്ലെന്ന് പറയുന്നു.

ഇനിയും വുമൺ കാർഡ് എന്ന് പറഞ്ഞ് തുടരാൻ നിൽക്കരുതെന്നും ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റിയാണിതെന്നും ഉഷ ഹസീന പറയുന്നു. വുമൺ കാർഡ് പറയാൻ ഒരു യോഗ്യതയും ആ കമ്മിറ്റിക്കില്ല. കടിച്ചു തൂങ്ങാൻ ആണ് ഉദ്ദേശമെങ്കിൽ ഞങ്ങൾ സ്ത്രീകൾ സംഘടിച്ച് അമ്മയുടെ ഓഫീസിലേക്ക് വരും സത്യാഗ്രഹ സമരം ചെയ്യുമെന്നും നടി മുന്നറിയിപ്പ് നൽകുന്നു.

10 മാസം കൊണ്ടുതന്നെ ഞങ്ങൾ ഇത്രയും നാണം കെട്ടുവെന്നും അത്രയ്ക്ക് നാറിയ കഥകൾ ആണ് ആ ഓഫീസിൽ നിന്ന് പുറത്തേക്ക് വന്നതെന്നും ഇവർ പറയുന്നു. ഇനിയും വയ്യ, ഞങ്ങൾക്ക് ഞങ്ങളുടെ സംഘടനയുടെ നിലനിൽപ്പാണ് ആവശ്യം.

ഓപ്പറേഷൻ തൂഫാൻ: ഇതരസംസ്ഥാന തൊഴിലാളികളുമായി സംവദിക്കാൻ രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ

മുസ്‌ലിം സമുദായത്തെയും ജിഫ്രി തങ്ങളെയും അധിക്ഷേപിച്ചു: ആർ.വി. ബാബുവിനെതിരേ കേസ്

ജൂലൈ 15 മുതൽ ബീഫിന് വിലക്കൂടും; വർധിക്കുക കിലോയ്ക്ക് 100 രൂപ വരെ!

വിശ്വരൂപം കാട്ടി സ്പെയിൻ; ഓസ്ട്രിയ മുങ്ങി

"കഴിച്ചത് ബിയർ, തെറ്റ് സമ്മതിക്കുന്നു"; വിവാ​ദത്തിൽ പ്രതികരണവുമായി 'ഹെലൻ ഓഫ് സ്പാർട്ട'