ഉയിർ സെക്കൻഡ് ലുക്ക് പോസ്റ്ററിൽ റോഷൻ മാത്യു.

 
Entertainment

ഉയിർ സെക്കൻഡ് ലുക്ക് എത്തി: റിലീസ് 26ന്

മലബാറിൽ നടന്ന യഥാർത്ഥ പൊലീസ് കേസിനെ ആസ്പദമാക്കി എം. പത്മകുമാർ ഒരുക്കുന്ന റിയലിസ്റ്റിക് ക്രൈം ത്രില്ലർ ജൂൺ 26ന് പ്രേക്ഷകരിലേക്ക്

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്, രാഷസൻ എന്ന തമിഴ്ചിത്രത്തിലൂടെ ശ്രഡേയനായ വിനോദ് സാഗർ, ശ്രുതി മേനോൻ എന്നിവർ ഉൾപ്പെടുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ജൂൺ 26ന് പ്രദർശനത്തിനെത്തുന്നതിന്‍റെ മുന്നോടിയായിട്ടാണ് പുതിയ പോസ്റ്റർ. വൗ സിനിമാമ്പിന്‍റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ചിത്രം ഒരു തികഞ്ഞ പൊലീസ് സ്റ്റോറിയുടെ ചലച്ചിത്രാവിഷ്‌കാരണമാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ഉയിർ സെക്കൻഡ് ലുക്ക് പോസ്റ്റർ.

മലബാറിൽ നടന്ന യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്‍റെ അവതരണം. പൂർണമായും റിയലിസ്‌റ്റിക്, ഇമോഷണൽ, ക്രൈം ത്രില്ലർ ഡ്രാമയായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. നിരവധി വഴിത്തിരിവുകളും ദുരൂഹതകളും ചിത്രത്തെ ഉദ്വേഗഭരിതമാക്കുമെന്നാണ് പ്രതീക്ഷ.

ഇൻസ്പക്ടർ അൻഷാദിന്‍റെ മൂലകഥയ്ക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഷിബു ചക്രവർത്തി, സന്തോഷ് വർമ എന്നിവരുടെ ഗാനങ്ങൾക്ക് മണികണ്ഠൻ അയ്യപ്പ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം.

കൂർഗ്, കണ്ണൂർ, തലശ്ശേരി, മുംബൈ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ