വരലക്ഷ്മി ശരത് കുമാർ

 
Entertainment

"ഞങ്ങൾക്ക് രണ്ട് വളർത്തു നായ്ക്കളുണ്ട്, അവരെയാണ് മക്കളായി കരുതുന്നത്": വരലക്ഷ്മി

അദ്ദേഹത്തിന്റെ മുൻബന്ധത്തിലുള്ള മകളെ ഞാൻ എന്റെ സ്വന്തം മകളെപ്പോലെയാണ് കാണുന്നത്

Manju Soman

കുട്ടികൾ വേണ്ടെന്ന തീരുമാനം വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്ന് നടി വരലക്ഷ്മി. തങ്ങൾക്ക് രണ്ട് പട്ടിക്കുട്ടികളുണ്ടെന്നും അവരെയാണ് മക്കളായി കാണുന്നതെന്നും വരലക്ഷ്മി പറഞ്ഞു. പുതിയ അഭിമുഖത്തിലാണ് കുട്ടികൾ വേണ്ട എന്ന തീരുമാനത്തേക്കുറിച്ച് വരലക്ഷ്മി പറഞ്ഞത്.

'എനിക്ക് കുട്ടികൾ വേണ്ട എന്നത് എന്റെ വ്യക്തമായ തീരുമാനമാണ്. എനിക്ക് കുട്ടികളുണ്ടാകാൻ ആരോഗ്യപരമായ തടസങ്ങൾ ഉള്ളതുകൊണ്ടല്ല ഇങ്ങനെ തീരുമാനിച്ചത്. എന്റെ ഭർത്താവിനും ഇതേ അഭിപ്രായമാണുള്ളത്. അദ്ദേഹത്തിന്റെ മുൻബന്ധത്തിലുള്ള മകളെ ഞാൻ എന്റെ സ്വന്തം മകളെപ്പോലെയാണ് കാണുന്നത്. കൂടാതെ ഞങ്ങൾക്ക് രണ്ട് വളർത്തുനായ്ക്കളുണ്ട്; അവരെയാണ് ഞങ്ങൾ ഞങ്ങളുടെ മക്കളായി കരുതുന്നത്.' വരലക്ഷ്മി പറഞ്ഞു.

ഒരു കുഞ്ഞിനെ ലോകത്തിലേക്ക് കൊണ്ടുവരിക എന്നത് വലിയ ഉത്തരവാദിത്വമുള്ള കാര്യമാണ്. അതിന് സാമ്പത്തികമായും വൈകാരികമായും സജ്ജമല്ലെങ്കിൽ, കുഞ്ഞുങ്ങൾ വേണ്ടെന്നു വയ്ക്കുന്നത് തന്നെയാണ് ഏറ്റവും മികച്ച പേരന്റിങ് തീരുമാനം എന്നും വരലക്ഷ്മി വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് ബിസിനസുകാരനായ നിക്കോളായ് സച്ച്‌ദേവുമായി വരലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്.