ജടായു എർത്ത്സ് സെന്‍റർ, ചടയമംഗലം, കൊല്ലം.

 

FIle

Entertainment

'രാമായണ'ത്തിന് കൈയടി; ജടായു പാറയിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് വി.ഡി. സതീശൻ

ഇതിഹാസത്തിലെ ആ ത്യാഗജ്വാലയെ നേരിട്ടുകാണാൻ ഇന്ത്യയൊട്ടാകെയുള്ള സഞ്ചാരികളെ കൊല്ലം ചടയമംഗലത്തുള്ള 'ജടായു എർത്ത്സ് സെന്‍ററി'ലേക്ക് ക്ഷണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Entertainment Desk

തിരുവനന്തപുരം: ബോക്സ് ഓഫിസിൽ തരംഗം സൃഷ്ടിച്ച മുന്നേറുന്ന നിതീഷ് തിവാരി ചിത്രം 'രാമായണ'യ്ക്ക് പ്രശംസയുമായി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. പോരാട്ടത്തിന്‍റെയും ധീരതയുടെയും പ്രതീകമായ ജടായുവിന്‍റെ ഓർമകൾ വീണ്ടും വീണ്ടും ഉണർത്തുന്നതാണ് 'രാമായണ' എന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ഇതിഹാസത്തിലെ ആ ത്യാഗജ്വാലയെ നേരിട്ടുകാണാൻ ഇന്ത്യയൊട്ടാകെയുള്ള സഞ്ചാരികളെ കൊല്ലം ചടയമംഗലത്തുള്ള 'ജടായു എർത്ത്സ് സെന്‍ററി'ലേക്ക് ക്ഷണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെന്നത് ഓരോ മലയാളിക്കും അഭിമാനകരമാണെന്നും, സിനിമയിലൂടെ ജടായുവിന്‍റെ വീരഗാഥ കണ്ടറിഞ്ഞവർ അത് നേരിട്ടറിയാൻ 'ഗോഡ്സ് ഓൺ കൺട്രി'യിലേക്ക് എത്തണമെന്നും അദ്ദേഹം കുറിച്ചു. വെള്ളിത്തിരയിൽ ഈ ഇതിഹാസത്തെ കണ്ടറിഞ്ഞ എല്ലാവരെയും, ജടായുപാറയിൽ നേരിട്ടെത്തി അത് അനുഭവിച്ചറിയാൻ ഞാൻ ക്ഷണിക്കുന്നു- സതീശൻ എഴുതുന്നു.

രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന രാമായണ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്റ്റുകളിൽ ഒന്നാണ്.