രജനീകാന്തിന്‍റെ മുഖത്തേക്ക് സിഗരറ്റ് പുക ഊതാൻ പറഞ്ഞു, വിദ്യാ ബാലൻ ഭയന്നു; വെളിപ്പെടുത്തി സംവിധായകൻ

 
Entertainment

രജനീകാന്തിന്‍റെ മുഖത്തേക്ക് സിഗരറ്റ് പുക ഊതാൻ പറഞ്ഞു, വിദ്യാ ബാലൻ ഭയന്നു; വെളിപ്പെടുത്തി സംവിധായകൻ

രജനീകാന്തിന്‍റെ എതിർക്കുന്ന കഥാപാത്രം ചെയ്യാൻ വിദ്യാ ബാലന് ആശങ്കയുണ്ടായിരുന്നു എന്നാണ് നെൽസൺ പറയുന്നത്

Manju Soman

രജനീകാന്ത് നായകനാവുന്ന ജയിലർ 2നായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ വിദ്യ ബാലൻ ശക്തമായ വേഷത്തിലെത്തുന്നുണ്ട്. ട്രെയിലറിലും ഇരുവരും ഒന്നിച്ചുള്ള രംഗം ഉൾപ്പെടുത്തിയിട്ടുണ്ട്. രജനീകാന്തിന്‍റെ മുഖത്തേക്ക് സിഗരറ്റിന്‍റെ പുക ഊതുന്ന വിദ്യാ ബാലനെ ട്രെയിലറിൽ കാണാം. എന്നാൽ ആ രംഗം വളരെ ബുദ്ധിമുട്ടിയാണ് വിദ്യാ ബാലൻ ഷൂട്ട് ചെയ്തത് എന്നാണ് സംവിധായകൻ നെൽസൺ ദിലിപ്കുമാർ പറയുന്നത്.

രജനീകാന്തിന്‍റെ എതിർക്കുന്ന കഥാപാത്രം ചെയ്യാൻ വിദ്യാ ബാലന് ആശങ്കയുണ്ടായിരുന്നു എന്നാണ് നെൽസൺ പറയുന്നത്. ട്രെയിലറിൽ കാണിച്ചിട്ടുള്ള വിദ്യ മാമിന്‍റെ രംഗമാണ് ഞങ്ങൾ ആദ്യത്തെ ദിവസം കാണിച്ചത്. വളരെ ശക്തമായ കഥാപാത്രം രജനി സാറിനെ എതിർത്തു നിൽക്കുന്നതായിരുന്നു അത്. എന്നാൽ അങ്ങനെയൊരു ശക്തമായ കഥാപാത്രമാകാൻ തനിക്ക് പേടിയുണ്ട് എന്നാണ് താരം പറഞ്ഞത്. സിഗരറ്റ് വലിച്ച് രജനി സാറിന്‍റെ മുഖത്തേക്ക് ഊതണം എന്ന് പറഞ്ഞപ്പോൾ അവരുടെ ടെൻഷൻ ഡബിളായി.

ഷോട്ട് എടുക്കുന്ന സമയത്ത് ഞാൻ മോണിറ്ററിലേക്ക് നോക്കിയപ്പോൾ സിഗരറ്റ് പിടിച്ചിരുന്ന കൈ ലിപ്സ്റ്റിക് തേക്കുന്നതുപോലെ വിറയ്ക്കുകയാണ്. ആ സമയത്ത് ഞാൻ കരുതി ഇത് ശരിയാവില്ലെന്ന്. മൂന്നാമത്തെ ഷോട്ടിലാണ് അത് ശരിയായത്. ഇപ്പോഴും ആ രംഗം കാണുകയാണെങ്കിൽ മാമിന്‍റെ കണ്ണിൽ ചെറിയ ടെൻഷൻ കാണാനാവും. - നെൽസൺ പറഞ്ഞു. വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററിലെത്തുന്നത്.