വിജയ് ബാബു

 
Entertainment

"ഇരട്ടത്താപ്പിന്‍റെ റാണിമാർ, പുരുഷന്മാരെ ആക്രമിക്കേണ്ടപ്പോൾ മാത്രം ഒന്നിക്കുന്നവർ''; ഡബ്ല്യൂസിസിക്കെതിരേ വിജയ് ബാബു

''ഓരോരുത്തരുടെയും കഥകൾ എണ്ണിയെണ്ണി പറഞ്ഞാലും തീരില്ല''

Namitha Mohanan

ഗീതു മോഹൻ ദാസിന്‍റെ ടോക്സിക് സിനിമയുടെ ട്രെയിലർ പുറത്തു വന്നതിനു പിന്നാലെ ഉയർന്ന വിമർശങ്ങളുടെ ചുവടുപിടിച്ച് ഡബ്ല്യൂസിസിക്കെതിരേ നടനും സംവിധായകനുമായ വിജയ് ബാബു രംഗത്ത്. ഇഷ്ടങ്ങൾ‌ക്കും താത്പര്യങ്ങൾക്കുമനുസരിച്ച് നിലപാടുകൾ വളച്ചൊടിക്കുന്ന ഇരട്ടത്താപ്പിന്‍റെ റാണിമാരാണ് ഡബ്ല്യൂസിസിയെന്ന് വിജയ് ബാബു ഫെയ്സ് ബുക്കിൽ കുറിച്ചു. പരോഷമായിട്ടായിരുന്നു വിമർശനം.

ഓരോരുത്തരുടെയും കഥകൾ എണ്ണിയെണ്ണി പറഞ്ഞാലും തീരില്ലെന്നും അതിനാലാണ് മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാരെ ആക്രമിക്കേണ്ടപ്പോൾ‌ മാത്രം കൂട്ടായ്മ ആവുന്നവരാണ് ഇവരെന്നും വിജയ് ബാബു വിമർശിക്കുന്നു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

ഇരട്ടത്താപ്പിന്‍റെ റാണിമാരെക്കുറിച്ച് ..... അവർ പറഞ്ഞ കഥകളെക്കുറിച്ച്....

അവർ ഓരോരുത്തരുടെയും കഥകൾ എണ്ണിയെണ്ണി പറഞ്ഞാലും തീരില്ല...

അഭിപ്രായം പറയുന്നതിലും നല്ലത് വിട്ടുനിൽക്കുന്നതാണ് നല്ലത്...

കാരണം അവർക്ക് എല്ലായ്‌പ്പോഴും അവരുടെ സൗകര്യങ്ങൾ‌ക്കനുസരിച്ച് വാക്കുകളെയും പ്രവൃത്തികളെയും വളച്ചൊടിക്കാൻ മടിയില്ലാത്തവരാണ്. ആ പ്രിവിലേജുള്ളത് അവർക്ക് മാത്രമാണ്. അവർ സ്ത്രീകളാണ്, കൂട്ടായ്‌മ എന്ന് വിളിക്കപ്പെടുന്നവർ, എപ്പോഴാണ് ഒരു പുരുഷനെ അല്ലെങ്കിൽ പുരുഷന്മാരെ അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് ആക്രമിക്കുന്നതെന്ന് അറിയില്ല. സ്വന്തമായി ഒരു നിലവാരവും ഇക്കൂട്ടര്‍ക്കില്ലാത്തതാണ് കാരണം.തലയില്ല ... വാലില്ല ... ധാർമ്മികതയില്ല .., നയങ്ങളില്ല ... ചട്ടമില്ല!! കാലാകാലങ്ങളില്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നില്‍ക്കാന്‍ മാത്രം രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പ്. അവർക്ക് എല്ലാം അറിയാം...

കരൂർ ദുരന്തം; ചൊവ്വാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ നോട്ടീസ്

മാസ്റ്റർ ഫൗണ്ടേഷന്‍റെ അഞ്ചാമത് പുരസ്കാരം മുൻ മന്ത്രി ജി. സുധാകരന്

രാജ്യത്തിന്‍റെ ഹീറോ സഞ്ജു നാട്ടിലെത്തി; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ വരവേൽപ്പ്

പശ്ചിമേഷ്യൻ സംഘർഷം; മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മടങ്ങി

വെള്ള നിറം മാറും; ടൂറിസ്റ്റ് ബസുകൾ വീണ്ടും കളർഫുൾ ആവുന്നു!