വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന

 
Entertainment

വിവാഹിതരായ ശേഷം വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ചിത്രം; 'രണബാലി' റിലീസ് തീയതി പുറത്ത്

ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരാണ് റിലീസ് തീയതി സോഷ‍്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്

Aswin AM

വിവാഹിതരായ ശേഷം തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ച് അഭിനയിക്കുന്ന രണബാലി എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്ത്. ബ്രിട്ടീഷ് ഭരണകാലം പശ്ചാത്തലമായി ഒരുക്കുന്ന പീരിയഡ് ആക്ഷൻ ചിത്രം ഒക്റ്റോബർ 16ന് ആഗോള തലത്തിൽ റിലീസ് ചെയ്യും.

ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരാണ് റിലീസ് തീയതി സോഷ‍്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. നമ്മുടെ ഇരുണ്ട അധ‍്യായമുള്ള ചരിത്രം ഈ ഒക്റ്റോബറിൽ തുടങ്ങുന്നുവെന്ന അടിക്കുറിപ്പോടെയായിരുന്നു അണിയറ പ്രവർത്തകരുടെ സോഷ‍്യൽ മീഡിയ പോസ്റ്റ്.

രാഹുൽ സംകൃത‍്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹോളിവുഡ് താരം അർനോൾഡ് വോസ്ലൂ വില്ലൻ വേഷം അവതരിപ്പിക്കുന്നുവെന്നതാണ് പ്രധാന ആകർഷണം. ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടീ സീരിസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം മൈത്രി മൂവി മേക്കഴ്സാണ് നിർമിക്കുന്നത്.

അജയ്, അതുൽ എന്നിവർ സംഗീതവും പശ്ചാത്തല സംഗീതവും കൈകാര‍്യം ചെയ്യും. 2018ൽ പുറത്തിറങ്ങിയ ടാക്സിവാല എന്ന ചിത്രത്തിനു ശേഷം വിജയ് ദേവരകൊണ്ടയും രാഹുൽ സംകൃത‍്യനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ത‍്യൻ സിനിമയിലെ തന്നെ വമ്പൻ പ്രെജക്റ്റായിരിക്കും ഇതെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സുകുമാരക്കുറുപ്പ് ഹൃദ്രോഗം ബാധിച്ച് മരിച്ചു? അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങി പൊലീസ്

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ‍്യ 160 കടന്നു, 826 പേരെ കാണാതായി

നേപ്പാളിൽ കുടുങ്ങിയത് 53 മലയാളികൾ; സുരക്ഷിതരെന്ന് നോർക്ക

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു

സേവാഗിന്‍റെയും ദ്രാവിഡിന്‍റെയും മക്കൾ അണ്ടർ 19 ഇന്ത‍്യൻ ടീമിൽ; ഒപ്പം മലയാളി താരത്തിനും അവസരം