രശ്മികയുടെ കമന്‍റ് ബോക്സും ചരിഞ്ഞു; താരദമ്പതികൾക്കെതിരേ മോഹൻലാൽ ആരാധകർ!

 
Entertainment

രശ്മികയുടെ കമന്‍റ് ബോക്സും ചരിഞ്ഞു; താരദമ്പതികൾക്കെതിരേ മോഹൻലാൽ ആരാധകർ!

കംപ്ലീറ്റ് ആക്റ്റർ‌ ആരാണെന്ന് അറിയില്ലെന്ന വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും പരാമർശമാണ് വ്യാപക വിമർശനത്തിന് വഴിവച്ചത്

Manju Soman

കംപ്ലീറ്റ് ആക്റ്റർ‌ ആരാണെന്ന് അറിയില്ലെന്ന തെലുങ്ക് താരങ്ങളായ വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കുമെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയ്ക്കിടെ ദക്ഷിണേന്ത്യൻ സിനിമാതാരങ്ങളുടെ വിളിപ്പേരുകൾ തിരിച്ചറിയാനുള്ള ഗെയിമിനിടെയായിരുന്നു സംഭവം. അല്ലു അർജുന്‍റെ വിശേഷണമായ ഐക്കൺ സ്റ്റാർ എന്നും യഷിനെ റോക്കിങ് സ്റ്റാർ എന്നും രശ്മിക തിരിച്ചറിഞ്ഞു.

ശേഷം ദ കപ്ലീറ്റ് ആക്റ്റർ എന്ന പേര് ആർക്കാണെന്ന് ചോദിച്ചപ്പോൾ ഞാനാണെന്ന് തമാശയായി ദേവരകൊണ്ട മറുപടി നൽകി. എന്നാൽ അത് മോഹൻലാൽ സാറാണെന്ന് കരൺ തിരുത്തിയപ്പോൾ മോഹൻലാൽ സാറോ? എന്ന് രശ്മികയും വിജയ്യും ഒരുമിച്ച് ഞെട്ടലോടെ ചോദിക്കുകയായിരുന്നു. രശ്മികയുടെ പ്രതികരണം.

ഇതോടെയാണ് മോഹൻലാൽ ഫാൻസ് താരദമ്പതികൾക്കെതിരേ തിരിഞ്ഞത്. ഇരുവരുടെയും ഈ പെരുമാറ്റത്തെ അമർഷം അറിയിച്ച് നിരവധിയാളുകളാണ് സോഷ്യൽമീഡിയയിൽ എത്തിയത്.

അടുത്തിടെ രജനീകാന്ത് ചിത്രം 'ജയിലർ 2'-ൽ മോഹൻലാലിന്‍റെ കാമിയോ റോളിന്‍റെ ദൈർഘ്യം കുറച്ചതിൽ ആരാധകർ കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു. പിന്നാലെ, ആരാധകർ ഒന്നാകെ സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെ കമന്റ് ബോക്‌സിലെത്തി. ഇതോടെ കമന്‍റ് ബോക്‌സിന് ചെരിവ് എന്ന വിശേഷണം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. സമാനമായാണ് ഇപ്പോൾ ആരാധകർ രശ്മികയ്ക്കും വിജയ്ക്കുമെതിരേ തിരിഞ്ഞിരിക്കുന്നത്.