അജിത്തിനെ ആശ്വസിപ്പിക്കുന്ന വിജയ്,  സമീപം തൃഷ.

 
Entertainment

നഗ്നപാദനായി വിജയ്, അജിത്തിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി, കൂടെ തൃഷയും | Video

അജിത്തിന്‍റെ വീട്ടിലേക്ക് വിജയ് വരുന്ന വിഡിയൊ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

അമ്മയുടെ വിയോഗത്തിൽ നടൻ അജിത്ത് കുമാറിനെ ആശ്വസിപ്പിക്കാൻ നേരിട്ടെത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ചെന്നൈ ഇഞ്ചമ്പാക്കത്തെ അജിത്തിന്‍റെ വീട്ടിലാണ് വിജയ് എത്തിയത്. നടി തൃഷയും വിജയ്ക്കൊപ്പമുണ്ടായിരുന്നു. വിജയ് അജിത്തിന്‍റെ വീട്ടിലേക്ക് വരുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

വെള്ള ഷർട്ടും തവിട്ടു നിറത്തിലുള്ള പാന്‍റ്സും ധരിച്ച് നഗ്നപാദനായാണ് വിജയ് തന്‍റെ സുഹൃത്തിനെ ആശ്വസിപ്പിക്കാൻ എത്തിയത്. വീടിനു പുറത്തേക്ക് വന്ന അജിത്തിനെ വിജയ് ആലിംഗനം ചെയ്യുകയായിരുന്നു. തുടർന്ന് തൃഷയും അജിത്തിനെ ആലിംഗനം ചെയ്തു.

ശനിയാഴ്ചയാണ് അജിത്തിന്‍റെ അമ്മ മോഹിനി മണി അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മരണവാർത്ത അറിഞ്ഞതിനു പിന്നാലെ വിജയ് ആദരാജ്ഞലി അർപ്പിച്ചിരുന്നു. തന്‍റെ പ്രിയസുഹൃത്തിന്‍റെ അമ്മയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു എന്നാണ് വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

'കള്ളൻ വിജയൻ' തലക്കെട്ട് വിവാദം: കെ.ആർ. അജയനെതിരേ നടപടിയെടുത്തിട്ടില്ല, അച്ചടി വൈകിയത് സാങ്കേതിക കാരണം മൂലമെന്ന് എം. സ്വരാജ്

സിജെപി സമരത്തിന് പിന്തുണ; വിദേശ രാജ‍്യങ്ങളിൽ ഇന്ത‍്യക്കാരുടെ പ്രതിഷേധം

ഭാര്യയെയും രണ്ടു പെൺമക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ഇറാനെതിരായ സൈനിക നടപടി: ഇതുവരെ യുഎസ് എത്ര രൂപ ചെലവാക്കി‍? കണക്കുകൾ പുറത്ത്

ജനറിക് മരുന്നുകൾക്ക് 200 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കുമെന്ന് ആശങ്ക