ആരാധകൻ പൂവ് എറിഞ്ഞു, സൈക്കിളിൽ നിന്ന് ഇറങ്ങിയോടി വിജയ്

 
Entertainment

ആരാധകൻ പൂവ് എറിഞ്ഞു, സൈക്കിളിൽ നിന്ന് ഇറങ്ങിയോടി വിജയ്: വിഡിയോ വൈറൽ

ബോൾ വരുന്നത് കണ്ട് അത് ബോംബാണെന്ന് കരുതിയാണോ വിജയ് പരിഭ്രമിച്ച് ഓടിയതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം

കന്യാകുമാരി: തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ റോഡ് ഷോ കന്യാകുമാരിയെ ആവേശത്തിലാഴ്ത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിജയ്‌യുടെ ഒരു വിഡിയോ ആണ്. സൈക്കിൾ‌ ചവിട്ടുന്നതിനിടെ ആരാധകൻ പൂക്കൾ എറിഞ്ഞതു കണ്ട് ഭയന്ന് വിജയ് സൈക്കിളിൽ നിന്ന് ഇറങ്ങി ഓടുന്നതാണ് വിഡിയോയിലുള്ളത്.

വിജയ് സൈക്കിൾ ചവിട്ടുന്നതിടെ ആരാധകരിൽ ഒരാൾ താരത്തിന് മുന്നിൽ വന്ന് പൂക്കൾ ഒരു ബോൾ പോലെയാക്കി മുകളിലേക്ക് എറിയുകയായിരുന്നു. ഇത് കണ്ട് താരം പരിഭ്രമിക്കുന്നതും ഉടൻ സൈക്കിളിൽ നിന്ന് ഇറങ്ങി തിരിഞ്ഞോടുന്നതും വിഡിയോയിൽ കാണാം. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റും വലയം തീർക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ഇതിന് പിന്നാലെ താരം വേഗത്തിൽ തന്റെ കാരവനിലേക്ക് കയറുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾക്കാണ് ഇത് കാരണമായിരിക്കുന്നത്. ബോൾ വരുന്നത് കണ്ട് അത് ബോംബാണെന്ന് കരുതിയാണോ വിജയ് പരിഭ്രമിച്ച് ഓടിയതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം. 500 വില്ലന്മാരെ ഒറ്റയ്ക്ക് അടിച്ചിടുന്ന അണ്ണന്‍റെ യഥാർ‌ഥ മുഖം ഇതായിരുന്നോ എന്നും ചോദിക്കുന്നവരുണ്ട്. എന്നാൽ ആരാധകർ വലിയ തോതിൽ ചുറ്റും കൂടിയതിനാലാണ് അദ്ദേഹം മാറിയതെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.

വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയതാര്? അമിത് ഷായോട് ചോദ‍്യങ്ങളുമായി രാഹുൽ

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

തമിഴ്നാട്ടിലും ക്ഷേത്രകൊള്ള; പൂജാരി അടക്കം നാല് ജീവനക്കാർ അറസ്റ്റിൽ

പുതിയ വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു

പാക്കിസ്ഥാനുമായി ചർച്ച നടത്തുക പിഒകെയുടെ കാര്യത്തിൽ മാത്രം: രാജ്നാഥ് സിങ്