വിജയ് സേതുപതിയും ലിജോമോൾ ജോസും

 
Entertainment

മക്കൾ സെൽവനും ലിജോമോളും ഒന്നിച്ച 'ബത്ത' ഒടിടി റിലീസിനൊരുങ്ങുന്നു, എവിടെ കാണാം?

ഒക്റ്റോബർ 29ന് ചിത്രം ഒടിടിയിലെത്തും

Entertainment Desk

ബാലാജി തരണീധരന്‍റെ സംവിധാനത്തിൽ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രമാണ് ബത്ത. തിയെറ്ററിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്.

ഒക്റ്റോബർ 29ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടിയിലെത്തും. നടവുല കൊഞ്ചം പക്കാതെ കാണോം, സീതാകാന്തി എന്നീ ചിത്രങ്ങൾക്കു ശേഷം സേതുപതിയും ബാലാജി തരണീധരനും ഒന്നിച്ച ചിത്രം ബോക്സ് ഓഫിസിൽ നിന്നും 30 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കിയിരുന്നു.

സായ് അഭ‍്യങ്കർ സംഗീതം കൈകാര‍്യം ചെയ്തിരിക്കുന്ന ചിത്രത്തിൽ മലയാള നടി ലിജോമോൾ ജോസാണ് നായിക. കോമഡി ഡ്രാമ വിഭാഗത്തിൽ ഉൾ‌പ്പെടുന്ന ചിത്രം ഒക്റ്റോബർ 1നാണ് തിയെറ്ററിലെത്തിയത്. 1986ൽ മദ്രാസിലാണ് കഥ നടക്കുന്നത്. അവിടത്തെ ഗുണ്ടാത്തലവനും എട്ടു വയസുകാരനും തമ്മിലുള്ള ബന്ധമാണ് ചിത്രം പങ്കുവയ്ക്കുന്നത്.