വിജയ്

 
Entertainment

ബോക്സ് ഓഫിസിൽ മിന്നും വിജയം നേടിയ വിജയ് ചിത്രം വീണ്ടും തിയെറ്ററിലേക്ക്

വിജയ്‌യുടെ തെരി എന്ന ചിത്രമാണ് ഫെബ്രുവരി 20ന് റീ റിലീസ് പ്രഖ‍്യാപിച്ചിരിക്കുന്നത്

Aswin AM

കേരളത്തിൽ ഉൾപ്പടെ തെന്നിന്ത‍്യ‍യിൽ ഒരുപാട് ആരാധകരുള്ള നടനാണ് വിജയ്. കേരളത്തിൽ വിജയ് ചിത്രം പുറത്തിറങ്ങിയാൽ നല്ല രീതിയിൽ ബോക്സ് ഓഫിസ് കളക്ഷൻ നേടാറുണ്ട്.

എന്നാലിപ്പോഴിതാ ബോക്സ് ഓഫിസിൽ മിന്നും വിജയം നേടിയ വിജയ് ചിത്രം വീണ്ടും റീ റിലീസായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. വിജയ്‌യുടെ തെരി എന്ന ചിത്രമാണ് ഫെബ്രുവരി 20ന് റീ റിലീസ് പ്രഖ‍്യാപിച്ചിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി 10 വർഷം പൂർത്തിയാകുമ്പോഴാണ് വീണ്ടും തിയെറ്ററിൽ റിലീസാവുന്നത്.

ഡിസിപി വിജയകുമാറായും ജോസഫ് കുരുവിളയായും വിജയ് മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം അറ്റ്ലിയാണ് സംവിധാനം ചെയ്തത്. റിലീസ് ചെയ്ത സമയത്ത് ആഗോള ബോക്സ് ഓഫിസിൽ നിന്നും 158 കോടി രൂപയായിരുന്നു ചിത്രം കളക്ഷൻ നേടിയിരുന്നത്. സാമന്ത, എമി ജാക്സൺ എന്നിവരാണ് ചിത്രത്തിൽ മുഖ‍്യ വേഷം അവതരിപ്പിച്ചിട്ടുള്ള മറ്റു താരങ്ങൾ.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ