വിനീത് ശ്രീനിവാസൻ, നേഹ ബോറ

 
Entertainment

"എന്‍റെ മകൾ ഇവളെപ്പോലെ വളരണം", നേഹ ബോറയുടെ റീൽ പങ്കുവച്ച് വിനീത് ശ്രീനിവാസൻ

മലയാള സിനിമാ മേഖലയിൽ നിന്നു പ്രതിഷേധത്തിന് പിന്തുണ ഏറുകയാണ്

Manju Soman

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങളായ ഇമ്രാൻ ഖാൻ, വിജയ് വർമ, ഹുമ ഖുറേഷി തുടങ്ങിയ നിരവധി താരങ്ങളാണ് ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചത്. മലയാളത്തിൽ നിന്നും പ്രതിഷേധത്തിന് പിന്തുണ ഏറുകയാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ്.

ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിഷേന്‍റെ ദേശിയ പ്രസിഡന്‍റും ജെഎൻയു ഗവേഷകയുമായ നേഹ ബോറയെ പോലെ തന്‍റെ മകൾ വളരണം എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് വിനീത് പങ്കുവച്ചത്.

''എന്‍റെ മകൾ എങ്ങനെ വളരണമെന്നാണ് ഞാൻ‌ ആഗ്രഹിക്കുന്നത് എന്ന് അറിയാമോ? ഇവളെപ്പോലെ.'' എന്നാണ് നേഹ ബോറയെക്കുറിച്ചുള്ള റീൽ പോസ്റ്റ് ചെയ്തുകൊണ്ട് വിനീത് കുറിച്ചത്.

‘‘അവകാശങ്ങളെക്കുറിച്ച് അറിഞ്ഞ് വളരുന്ന ഒരു മകളെയാണ് എനിക്ക് വേണ്ടത്! ഈ ലോകത്ത് കേവലം അതിജീവനത്തിനായി മാത്രം പഠിച്ച് വളരുന്നതും, പങ്കാളിയെ പരിപാലിക്കുകയാണ് തന്റെ ജീവിതത്തിലെ ഏക ലക്ഷ്യം എന്ന് ചിന്തിക്കുന്നതും എനിക്കിഷ്ടമല്ല. സ്വന്തം മൂല്യമറിയുന്ന, ആരുടെയും സഹായം ആവശ്യമില്ലാത്ത, നിശബ്ദയാക്കപ്പെടാനോ സ്വന്തമായിരിക്കാൻ അനുവാദം വാങ്ങാനോ നിൽക്കാത്ത, ലോകം മുഴുവൻ എതിരായാലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി അവൾ വളരണം'' എന്ന കുറിപ്പിലുള്ള നേഹ ബോറയുടെ റീലാണ് വിനീത് പോസ്റ്റ് ചെയ്തത്.