വിനു മോഹൻ, വിദ്യ.

 

File

Entertainment

ഇൻസ്റ്റഗ്രാമിൽ മായ്ച്ചുകളഞ്ഞ ചിത്രങ്ങൾ, ഒരു മാസത്തെ അകൽച്ച: വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ പ്രിയ ദമ്പതികളായ നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി

Entertainment Desk

ഒരു ഇൻസ്റ്റഗ്രാം പേജിൽ, ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ഒന്നൊന്നായി അപ്രത്യക്ഷമായി. മറ്റൊരു പേജിലാകട്ടെ, ആ ചിത്രങ്ങൾ ഇപ്പോഴുമുണ്ട്—അക്കൗണ്ടിന്‍റെ പേരിൽ ഇപ്പോഴും ഭർത്താവിന്‍റെ പേരും ചേർത്തുതന്നെ. ഈ വൈരുദ്ധ്യം തന്നെയായിരുന്നു ആരാധകർക്കിടയിൽ ആദ്യം സംശയത്തിന്‍റെ വിത്തുപാകിയത്. ഇപ്പോൾ ആ അഭ്യൂഹങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നു—മലയാള സിനിമയിലെ പ്രിയ ദമ്പതികളായ നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി.

പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഒരു മാസമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. മലയാള സിനിമയിലെ താര കുടുംബത്തിൽനിന്നുള്ള വിനു മോഹനും അഭിനേത്രി വിദ്യയും തമ്മിലുള്ള വിവാഹം 2013-ലായിരുന്നു. സിനിമയിലൂടെ പ്രണയത്തിലായ ഇരുവരും, വീട്ടുകാരുടെ പൂർണ സമ്മതത്തോടെയാണ് വിവാഹിതരായത്. നിരവധി സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇവർ.

സോഷ്യൽ മീഡിയയിലും സജീവമായിരുന്നു ഇരുവരും. അവരുടെ വിഡിയോകൾക്കും ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് എക്കാലവും ലഭിച്ചിരുന്നത്. എന്നാൽ, അടുത്ത കാലത്തായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ വിഡിയോകളോ പങ്കുവയ്ക്കാതിരുന്നത് ആരാധകർക്കിടയിൽ സംശയങ്ങൾക്ക് വഴിവച്ചു.

വിനു തന്‍റെ ഇൻസ്റ്റഗ്രാം പേജിൽനിന്ന് വിദ്യയുമായുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. പക്ഷേ, വിദ്യയുടെ പേജിൽ ഇപ്പോഴും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ടിന്‍റെ പേര് ഇപ്പോഴും 'വിദ്യ വിനു മോഹൻ' എന്നു തന്നെയാണ്.

വേർപിരിയലിന്‍റെ കൃത്യമായ കാരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ, ഇരുവരും ഇനി സ്വന്തം കരിയറുകളുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ്.

'നിവേദ്യം' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച വിനു മോഹൻ, കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനും നടൻ അനു മോഹന്‍റെ സഹോദരനുമാണ്. ഇരുവരുടെയും അമ്മ ശോഭയും തിരക്കുള്ള അഭിനേത്രിയാണ്. ശോഭയുടെ സഹോദരനാണ് നടൻ സായ് കുമാർ.

നിരവധി ജനപ്രിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ താരമാണ് വിദ്യ. 2007-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'ദണ്ഡായുതപാണി'യിലൂടെയാണ് വിദ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2009-ൽ 'നീലാംബരി'യിലൂടെ മലയാള സിനിമയിലെത്തി. തുടർന്ന് 'ചെറിയ കള്ളനും വലിയ പോലീസും', 'മഹാരാജ ടാക്കീസ്' എന്നിവയുൾപ്പെടെ പതിനഞ്ചോളം മലയാള സിനിമകളിലും ആറ് തമിഴ് സിനിമകളിലും ഒരു കന്നഡ ചിത്രത്തിലും അഭിനയിച്ചു. സിനിമകൾക്കൊപ്പം തമിഴ്, മലയാളം സീരിയലുകളിലും വിദ്യ സജീവമാണ്.

സിഎംആർഎൽ- എക്‌സാലോജിക് കേസ്; പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

കേരള ടീമിനെ പരിശീലിപ്പിക്കാൻ ഐപിഎല്ലിലെ ഗോവൻ പീരങ്കി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്; ആന്‍റോ അഗസ്റ്റിന് ഉപാധികളോടെ ജാമ‍്യം

അഭിമന‍്യു വധക്കേസ്; അടച്ചിട്ട കോടതി മുറിയിൽ വിചാരണ വേണമെന്ന പ്രതികളുടെ ഹർജി കോടതി തള്ളി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ: ഇന്ത്യക്ക് വമ്പൻ സ്കോർ, പാക്കിസ്ഥാന് വെങ്കലം