വിഷ്ണു വിശാലും സൂരിയും

 
Entertainment

'ഞങ്ങളത് കുഴിച്ചുമൂടിയിട്ട് വർഷങ്ങളായി, പ്രശ്നങ്ങൾക്ക് കാരണം ഇടനില നിന്ന മൂന്നാമൻ": വ്യക്തമാക്കി വിഷ്ണു വിശാൽ

സൂരിയുടെ പുതിയ സിനിമയ്ക്ക് ആശംസകളുമായി വിഷ്ണു വിശാൽ രംഗത്തെത്തിയിരുന്നു. പിന്നാലെ പഴയ വിവാദം വീണ്ടും ചർച്ചയായി

Manju Soman

ഒരു കാലത്ത് തമിഴിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു വിഷ്ണു വിശാലും സൂരിയും. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റായിരുന്നു. എന്നാൽ 2020ൽ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിന്‍റെ പേരിൽ ഇരുവരും അകലുകയുമായിരുന്നു. പിന്നീട് 2024ൽ എല്ലാ പ്രശ്നങ്ങളും തീർത്ത് ഇവർ വീണ്ടും ഒന്നിച്ചു. കഴിഞ്ഞ ദിവസം സൂരിയുടെ പുതിയ സിനിമയ്ക്ക് ആശംസകളുമായി വിഷ്ണു വിശാൽ രംഗത്തെത്തിയിരുന്നു. പിന്നാലെ പഴയ വിവാദം വീണ്ടും ചർച്ചയായി. ഇപ്പോൾ വിമർശകർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു വിശാൽ.

ഈ അസംബന്ധങ്ങൾ അവസാനിപ്പിക്കൂ. ഞങ്ങൾ ആ തെറ്റിദ്ധാരണ 2024ൽ തന്നെ കുഴിച്ചുമൂടിയതാണ്. അതിനേക്കാൾ പാകത ഞങ്ങൾ കൈവരിച്ചു. നല്ലതു വരണമെന്നാണ് ഞങ്ങൾ ഇപ്പോൾ പരസ്പരം ആശംസിക്കുന്നത്. ഈ ആശയക്കുഴപ്പങ്ങൾക്കെല്ലാം കാരണം ഇടയിൽ നിന്ന മൂന്നാമതൊരാൾ ആയിരുന്നു. ഇനി ഇതൊക്കെ വിട്ട് മുന്നോട്ട് പോകേണ്ട സമയമായി. നന്ദി.- എന്നാണ് വിഷ്ണു വിശാൽ കുറിച്ചത്. 2024ൽ സൂരിയുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ട് പങ്കുവച്ച പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്.

2020ലാണ് താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. 2.7 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാരോപിച്ച് വിശാലിന്‍റെ പിതാവും മുൻ ഡിജിപിയുമായ രമേശ് കുദ്വാലയ്ക്കെതിരേ സൂരി നിയമനടപടി സ്വീകരിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷമുള്ള തർക്കങ്ങൾക്ക് ശേഷം 2024ൽ ഇരുവരും നേരിട്ട് കണ്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ കേസെടുത്ത് സിബിഐ; പ്രതിപട്ടികയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ആദിത്യ താക്കറെയും

"ഇന്ത്യ മുന്നണിയിലെ കക്ഷികൾ തമ്മിൽ പ്രശ്നം ആയിക്കോട്ടെ"; പിണറായിയെ ലക്ഷ്യമിട്ടത് ബിജെപി കുതന്ത്രമെന്ന് ടി.കെ. ഗോവിന്ദൻ

ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോവില്ലെന്ന നിലപാടിൽ പിഎസ്‌സി; കോടതിയെ സമീപിച്ചേക്കും

സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

കൊച്ചി മെട്രൊയുടെ രഹസ്യരേഖകൾ ചോർന്ന സംഭവം; കേസെടുത്ത് പൊലീസ്