തുടക്കം ട്രെയിലറിൽ മോഹൻലാൽ.

 
Entertainment

മാസ് ലുക്കിൽ മോഹൻലാൽ; 'തുടക്കം' ട്രെയിലർ എത്തി | Video

മോഹൻലാലിന്‍റെ മകൾ വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന മോഹൻലാലിന്‍റെ മാസ് ഗെറ്റപ്പും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ഹൃദ്യമായ കുടുംബമുഹൂർത്തങ്ങളും ത്രില്ലർ രംഗങ്ങളുമൊക്കെ ഇഴുകിച്ചേർന്ന 'തുടക്കം' സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പ്രകാശനം ചെയ്തു. മോഹൻലാലിന്‍റെ മകൾ വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന മോഹൻലാലിന്‍റെ മാസ് ഗെറ്റപ്പും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് ഏഴിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

കൊച്ചി ക്രൗൺ പ്ലാസാ ഹോട്ടലിൽ ചിത്രത്തിലെ അഭിനേതാക്കളും, അണിയറപ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലായിരുന്നു ട്രെയിലർ പ്രകാശനം. സായ് കുമാറും ഗണേഷ് കുമാറും ജഫർ ഇടുക്കിയും അടങ്ങുന്ന വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്ക്സ് ബിജോയ്. ഛായാഗ്രഹണം- അഖിൽ ജോർജ്, ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ.

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ജീവനക്കാരുടെ പണിമുടക്ക്; അഞ്ച് ദിവസം ബാങ്കുകൾ പൂട്ടിക്കിടക്കും

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

അനധികൃത എൽപിജി സിലിണ്ടർ റീഫില്ലിങ്; ഒൻപത് പേർ അറസ്റ്റിൽ