'കയാദു ലോഹര്‍ വെള്ളം കുടിച്ച കുപ്പി' വില്‍പ്പനയ്ക്ക്; വില മൂന്ന് ലക്ഷം!

 
Entertainment

'കയാദു ലോഹര്‍ വെള്ളം കുടിച്ച കുപ്പി' വില്‍പ്പനയ്ക്ക്; വില മൂന്ന് ലക്ഷം!

താരത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്

Namitha Mohanan

തെന്നിന്ത്യന്‍ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് കയാദു ലോഹര്‍. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ കയാദുവിന്‍റെതായി നിരവധി സിനിമകളാണ് അടുത്തിടെ തിയെറ്ററുകളിലെത്തിയത്. തമിഴ് ചിത്രം ഡ്രാഗണിലൂടെയാണ് കയാദു താരമാകുന്നത്. നാനിയ്‌ക്കൊപ്പം അഭിനയിച്ച തെലുങ്ക് ചിത്രം ദ പാരഡൈസ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

താരത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ കയാദു വെള്ളം കുടിച്ച കുപ്പിയാണ് സോഷ്യൽ മീഡിയയിലെ താരം. 3 ലക്ഷം രൂപയ്ക്കാണ് ഈ കുപ്പി ലേലത്തിന് വച്ചിരിക്കുന്നത്. കുപ്പിയില്‍ ഇനിയും കുറച്ച് വെള്ളമുണ്ടെന്നും ഡിസ്‌ക്രിപ്ഷനില്‍ പറയുന്നുണ്ട്. കയാദു വെള്ളം കുടിക്കുന്ന ചിത്രത്തിനൊപ്പമാണ് പുതിയ പോസ്റ്റ്.

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഒഎല്‍എക്‌സിലൂടെ കയാദു വെള്ളം കുടിച്ച കുപ്പി വില്‍ക്കാന്‍ വച്ചിരിക്കുകയാണ് ഒരു ആരാധകന്‍. കോഴിക്കോട് ആണ് ലൊക്കേഷനായി നല്‍കിയിരിക്കുന്നത്. ഇതിനു പിന്നാലെ നിരവധി പേരാണ് എന്താണിതെന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആരാധന മൂത്ത് ആളുകൾക്ക് ഭ്രാന്തായോ എന്നും അറപ്പും അസ്വസ്ഥതയുമുളവാക്കുന്ന ഫാന്‍റസിയാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.