രശ്മിക മന്ദാന

 
Entertainment

വിവാഹമണ്ഡപത്തിലേക്ക് തേങ്ങയുമായി രശ്മിക മന്ദാന; കാരണമറിയാം

തെലുങ്കു വിവാഹങ്ങളിലെ പ്രധാന ആചാരങ്ങളിൽ ഒന്നാണിത്.

നീതു ചന്ദ്രൻ

വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ ചിത്രങ്ങൾ ഇന്‍റർനെറ്റിലെ ട്രെൻഡിങ് ആകുകയാണ്. രശ്മിക മന്ദാന ചുവന്ന സാരിയും ആഭരണങ്ങളുമണിഞ്ഞ് കൈക്കുമ്പിളിൽ തേങ്ങയുമായി വിവാഹവേദിയിലേക്ക് കയറി വരുന്ന ചിത്രവും വൈറലാണ്. തെലുങ്കു വിവാഹങ്ങളിലെ പ്രധാന ആചാരങ്ങളിൽ ഒന്നാണിത്. കൊബ്ബാരി ബൊണ്ടം അഥവാ കരിക്കേന്തിയാണ് തെലുങ്കു മണവാട്ടികൾ വിവാഹവേദിയിലെത്തുക. ചിലർ കരിക്കിനു മുകളിൽ ചിത്രങ്ങൾ വരച്ചു ആഭരണങ്ങൾ അണിയിച്ചും അലങ്കരിക്കാറുണ്ട്. എന്നാൽ പച്ച നിറമുള്ള സാധാരണ തേങ്ങയുമായാണ് രശ്മിക മണ്ഡപത്തിലെത്തിയത്. ദൈവീക അനുഗ്രഹത്തിന്‍റെയും ദൈവങ്ങളുടെ സാന്നിധ്യത്തിന്‍റെയും പ്രതീകമാണീ തേങ്ങയെന്നാണ് വിശ്വാസം.

മാത്രമല്ല വിശുദ്ധിയുടെയും ഫലഭൂയിഷ്ഠതയുടെയും പ്രതീകമായും കരുതി വരുന്നു. കൊബ്ബാരി ബൊണ്ടവുമായി വേദിയിലെത്തുന്ന വധുവിന് സന്തോഷകരമായ ദാമ്പത്യം ഉണ്ടാകുമെന്നാണ് വിശ്വാസം.ഹൈന്ദവ വിവാഹങ്ങളിലെല്ലാം നാളികേരം പ്രധാനമാണ്. ഒരേ സമയം പരമ്പരാഗത ആചാരങ്ങളെയും സാംസ്കാരിക പാരമ്പര്യത്തെയും ആദരിക്കുന്നതിന്‍റെ ഭാഗമായാണ് തെലുങ്കു വിവാഹങ്ങളിൽ ഈ ചടങ്ങ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അനാമിക ഖന്ന ഡിസൈൻ ചെയ്ത റസ്റ്റ് സാരിയുടുത്താണ് രശ്മിക വിവാഹവേദിയിലെത്തിയത്. ഹൈദരാബാദിന്‍റെ പൈതൃകത്തെ വിളിച്ചോതുന്ന എംബ്രോയ്ഡറിയോടു കൂടിയ സാരിയിൽ രശ്മിക അതി മനോഹരിയായിരുന്നു.ശ്രീ ജ്വല്ലേഴ്സ് പത്തു മാസം കൊണ്ടു ഡിസൈൻ ചെയ്തെടുത്ത ആഭരണങ്ങളാണ് രശ്മിക അണിഞ്ഞിരുന്നത്.

76 ഓൾഔട്ട്! ഇന്ത്യക്ക് നാണംകെട്ട തോൽവി

വയനാട് ദുരന്ത മേഖല സന്ദർശിക്കാൻ മുഖ‍്യമന്ത്രി; മണ്ണിടിച്ചിൽ പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

കള്ളാടി ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം ശക്തം; മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി

കശുവണ്ടി അഴിമതി കേസ്: ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളെജിന് അനുമതി നൽകണമെന്ന് കെ. മുരളീധരൻ; ഉറപ്പ് നൽകി കേന്ദ്ര മന്ത്രി