പ്രചരിക്കുന്ന വിഡിയോ ദൃശ‍്യങ്ങളിൽ നിന്നും

 
Entertainment

സെൽഫിയെടുക്കാനെത്തി, പിന്നാലെ ചുണ്ടിൽ ചുംബിച്ചു; ബോളിവുഡ് നടി പൊതുവേദിയിൽ നേരിട്ടത് ദുരനുഭവം| Video

ഒരു പൊതുവേദിയിൽ ക‍്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുകയായിരുന്നു നടി. ഇതിനിടെയാണ് ദുരനുഭവമുണ്ടായത്

Aswin AM

ദി ഹീറോ, മിസ്റ്റർ ഹോട്ട് മിസ്റ്റർ കൂൾ, ബ്ലാക്ക് ആൻഡ് വൈറ്റ്, അമ്മ കി ബോലി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ബോളിവുഡ് നടിയും നർ‌ത്തകിയുമാണ് നികിത റാവൽ. ഇന്ത‍്യൻ ഷക്കീറ എന്നുവിളിക്കപ്പെടുന്ന നർത്തകിയ്ക്ക് പൊതുവേദിയിൽ വച്ചുണ്ടായ ഒരു ദുരനുഭവമാണ് ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ ചർച്ചാവിഷയം.

ഒരു പൊതുവേദിയിൽ ക‍്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുകയായിരുന്നു നടി. ഇതിനിടെ താരത്തോടൊപ്പം സെൽഫിയെടുക്കാനായി ഒരു ആരാധിക നടിയുടെ സമീപത്തെത്തി. എന്നാൽ ചിത്രമെടുത്ത ശേഷം ഇവർ നടിയുടെ കവിളിൽ ചുംബിച്ചു. തുടർന്ന് തന്നോട് വലിച്ചടുപ്പിച്ച് ബലമായി ചുണ്ടിൽ ചുംബിക്കുകയും ചെയ്തു.

ഇതോടെ നടി അസ്വസ്ഥയാകുകയും ആരാധികയെ പിടിച്ചു തള്ളുന്നതും പ്രചരിക്കുന്ന വിഡിയോയിൽ കാണാം. ഒരു നിമിഷം പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നറിയാതെ ഭയന്ന് നിന്ന നികിതയെ വീണ്ടും ആരാധിക കവിളിൽ ചുംബിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാ‍ധ‍്യമങ്ങളിൽ പ്രചരിച്ചതോടെ പൊതുയിടങ്ങളിൽ താരങ്ങളുടെ സുരക്ഷയെ പറ്റി ചോദ‍്യങ്ങൾ ഉയരുന്നുണ്ട്.

കേരള ചരിത്രത്തിൽ ആദ‍്യമായിട്ടാണോ 3 പേരെ കടലിൽ കാണാതാകുന്നത്? ഇടത് സർക്കാരിന്‍റെ കാലത്ത് എത്ര പേരെ കാണാതായെന്ന് മുഖ‍്യമന്ത്രി

ലങ്കൻ സ്പിന്നർമാരെ മെരുക്കാൻ സർഫറാസ് ഖാൻ എത്തുന്നു; യുവതാരവും പരിഗണനയിൽ

മദ്യനയ കേസ്: കെജ്‌രിവാളിന് ജാമ്യം നൽകിയതിനെതിരേ ഇഡിയുടെ ഹർജി ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

നെടുമ്പാശേരിയിൽ ഹെറോയിൻ വേട്ട; അസം സ്വദേശി പിടിയിൽ

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി എംഡിഎംഎയുമായി പിടിയിൽ