ഷെയ്ഖ് ഹംദാൻ സ്കൈ ഡൈവിങ്ങിനിടെ.

 
Lifestyle

ദുബായ് കിരീടാവകാശിയുടെ സ്കൈ ഡൈവിങ് വൈറൽ

യുഎഇയിൽ വ്യോമ കായികവിനോദങ്ങൾ വീണ്ടും സജീവമാകുന്നു

UAE Correspondent

ദുബായ്: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ നിർത്തിവച്ചിരുന്ന വ്യോമ കായിക വിനോദങ്ങൾ പുനരാരംഭിക്കുന്നതിന്‍റെ പ്രഖ്യാപനവുമായി യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് ആകാശത്തിന് മുകളിൽ നിന്ന് സ്കൈ ഡൈവ് ചെയ്യുന്ന തന്‍റെ ചിത്രം ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പങ്കുവച്ചത്.

യുദ്ധസാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി സ്കൈ ഡൈവിങ് ഉൾപ്പെടെയുള്ള വിനോദങ്ങൾ രാജ്യത്ത് താൽക്കാലികമായി നിരോധിച്ചിരുന്നു. തന്‍റെ പ്രിയപ്പെട്ട വിനോദമായ സ്കൈ ഡൈവിങ്ങിലേക്ക് കിരീടാവകാശി മടങ്ങിയെത്തിയത് ദുബായ് ആകാശം വീണ്ടും സുരക്ഷിതമാണെന്നതിന്‍റെയും രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്‍റെയും ശക്തമായ സന്ദേശമാണ് നൽകുന്നത്.

തന്‍റെ സ്പോർട്സ് ടീമിന്‍റെ പേരായ 'എഫ്3' എന്ന് രേഖപ്പെടുത്തിയ ഹെൽമറ്റും സ്കൈ ഡൈവ് ദുബായുടെ സുരക്ഷാ കവചങ്ങളും ധരിച്ചാണ് അദ്ദേഹം ഡൈവ് ചെയ്തത്. 17.6 ദശലക്ഷം ഫോളോവേഴ്സ് ഉള്ള തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ (ഫാസ്3) ഷെയ്ഖ് ഹംദാൻ പങ്കുവച്ച ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം വൈറലായി.

കാർഗോ ഏരിയയിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്കോട്ടിൽ അടിയന്തര ലാൻഡിങ്

അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തം; ഓണത്തിന് മുൻപായി 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി

ലഹരിക്കെതിരേ വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ്, പിന്നാലെ അറസ്റ്റ്; അധ്യാപികമാർക്ക് പിന്നിൽ വൻ ലഹരി മാഫിയ

കുണ്ടറയിൽ പൊലീസ് കസ്റ്റഡിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്

മണപ്പുറം ഗ്രൂപ്പിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്തു; മുൻ എജിഎം ധന്യ മോഹൻ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി