നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ എണ്ണം ഇനിയും വ്യക്തമല്ല

 
Lifestyle

നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്: വള്ളങ്ങളുടെ എണ്ണം ഇനിയും വ്യക്തമല്ല

72ാമത് നെഹ്റു ട്രോഫി വള്ളംകളിയാണ് നടക്കാനിരിക്കുന്നത്

Aswin AM

ആലപ്പുഴ: ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന് ആലപ്പുഴ പുന്നമട കായലിൽ നടത്തും. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തു. 72ാമത് നെഹ്റു ട്രോഫി വള്ളംകളിയാണ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ തവണ വീയപുരം ജലരാജാവായിരുന്നു കീരിടത്തിൽ മുത്തമിട്ടത്.

21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങൾ കഴിഞ്ഞ തവണ മത്സര രംഗത്തുണ്ടായിരുന്നു. ഇത്തവണ എത്ര വള്ളങ്ങൾ മത്സരിക്കുമെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. വരും ദിവസങ്ങളിൽ ബോട്ട് റേസ് സൊസൈറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടേക്കുമെന്നാണ് വിവരം.

ഇഡി ഡയറക്റ്റർ രാഹുൽ നവീന്‍റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി

ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; അന്വേഷണം സിപിഎമ്മിന്‍റെ മുതിർന്ന നേതാക്കളിലേക്കും, എം.വി. ഗോവിന്ദന്‍റെ മൊഴിയെടുക്കും

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു

തമിഴ്നാട് അതിർത്തിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് പേർ മരിച്ചു