അവിഹിതത്തിനുള്ള ഡേറ്റിങ് ആപ്പില്‍ 40 ലക്ഷം ഇന്ത്യക്കാര്‍, ഒന്നാം സ്ഥാനം ബംഗളൂരുവിന്

 
Symbolic image - Freepik.com
Lifestyle

അവിഹിതത്തിനുള്ള ഡേറ്റിങ് ആപ്പില്‍ 40 ലക്ഷം ഇന്ത്യക്കാര്‍, ഒന്നാം സ്ഥാനം ബംഗളൂരുവിന്

കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ സ്ത്രീകളുടെ എണ്ണത്തില്‍ 148 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്

MV Desk

ഒളിഞ്ഞും തെളിഞ്ഞും നമുക്കിടയില്‍ നിലനില്‍ക്കുന്ന ഒന്നാണ് അവിഹിതങ്ങള്‍. സോഷ്യല്‍ മീഡിയ വ്യാപനത്തോടെ അവിഹിത ബന്ധങ്ങള്‍ മറ്റൊരു തലത്തിലേക്ക് വളര്‍ന്നു. ദാമ്പത്യത്തിനു ഭീഷണിയാവാതെ തന്നെ അവിഹിത ബന്ധം മുന്നോട്ടുകൊണ്ടുപോകാം എന്നതാണ് സൈബര്‍ സ്‌പെയ്‌സ് പലര്‍ക്കും നല്‍കിയ ആത്മവിശ്വാസം. ഇപ്പോള്‍ അവിഹിതം നടത്താനായി ഡേറ്റിങ് ആപ്പുകള്‍ വരെ പ്രചാരത്തിലുണ്ട്. അടുത്തിടെ ഇത്തരം ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

എക്‌സ്ട്രാമാരിറ്റല്‍ ഡേറ്റിങ് ആപ്പായ ഗ്ലീഡെന്‍ നടത്തിയ സര്‍വേയില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഇത്തരം ആപ്പുകളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. വിവാഹജീവിതം സുരക്ഷിതമായി നിലനിര്‍ത്തിക്കൊണ്ട് മറ്റൊരു ബന്ധവുമായി പോകാന്‍ ഇത് പലരേയും സഹായിക്കുന്നുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. ഗ്ലീഡെനില്‍ ഇതിനോടകം 40 ലക്ഷത്തില്‍ അധികം പേരാണ് സബ്‌സ്‌ക്രിപ്ഷന്‍ നേടിയിരിക്കുന്നത്.

മെട്രോ നഗരങ്ങളിലുള്ളവരാണ് പ്രധാനമായും ഇത്തരം ആപ്പുകളെ കൂടുതല്‍ ആശ്രയിക്കുന്നത്. ബംഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ളത്. ഉപഭോക്താക്കളില്‍ 65 ശതമാനം പേരും പുരുഷന്മാരാണ്. 35 ശതമാനമാണ് സ്ത്രീകളുള്ളത്. കൂടുതല്‍ പേരും വിവാഹിതരും ഏറെ നാളായി മറ്റൊരു ബന്ധമുള്ളവരുമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ സ്ത്രീകളുടെ എണ്ണത്തില്‍ 148 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

സഞ്ജുവിന് എങ്ങനെ അവസരം ലഭിച്ചു? അത് വലിയൊരു ചോദ‍്യമാണ്; പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിനെതിരേ മുൻ ഇന്ത‍്യൻ താരം

കൊടും ഭീകരൻ മസൂദ് അസറിന്‍റെ തലയ്ക്ക് വിലക്കൂട്ടി പാക്കിസ്ഥാൻ; കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നുവെന്ന് ഇന്ത്യ

വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരനെതിരേ പരാതി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്