ഏറ്റുമാനൂരിൽ മുതിർന്ന പൗരന്മാർക്കായി 'ഈഡൻ ഗാർഡൻസ്'; നാലേക്കറിൽ ‌48 വില്ലകൾ

 
Lifestyle

ഏറ്റുമാനൂരിൽ മുതിർന്ന പൗരന്മാർക്കായി 'ഈഡൻ ഗാർഡൻസ്'; നാലേക്കറിൽ ‌48 വില്ലകൾ

കമ്മ്യൂണിറ്റി അധിഷ്ഠിത സീനിയർ ലിവിംഗ് പദ്ധതികൾ വികസിപ്പിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തിനിടെ 200 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

MV Desk

കോട്ടയം: മുതിർന്ന പൗരന്മാർക്കായി കോട്ടയം ഏറ്റുമാനൂരിൽ 'ഈഡൻ ഗാർഡൻസ്' എന്ന പേരിൽ പുതിയ സീനിയർ ലിവിംഗ് കമ്മ്യൂണിറ്റി ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് വേദാന്ത സീനിയർ ലിവിംഗ് . നാല് ഏക്കർ വിസ്തൃതിയിൽ നിർമ്മാണം പൂർത്തിയാക്കുന്ന പ്രൊജക്റ്റിൽ 48 പ്രീമിയം വില്ലകളും ഏകദേശം 30 അപാർട്ട്മെന്‍റുകളും ഉൾപ്പെടുന്നു. സംസ്ഥാനത്ത് കമ്മ്യൂണിറ്റി അധിഷ്ഠിത സീനിയർ ലിവിംഗ് പദ്ധതികൾ വികസിപ്പിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തിനിടെ 200 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഏറ്റുമാനൂരിലെ ആശുപത്രികൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവയുടെ അടുത്താണ് ലിവിങ് കമ്യൂണിറ്റി സ്ഥിതി ചെയ്യുന്നത്. കൂടാതെ തൊട്ടരികെ തന്നെ ആരാധനാലയങ്ങളുമുണ്ട്. വെജിറ്റേറിയൻ-നോൺ വെജിറ്റേറിയൻ ഭക്ഷണം, നഴ്സിംഗ് പിന്തുണ, പാരാമെഡിക്കൽ സേവനങ്ങൾ, ഹൗസ്‌കീപ്പിംഗ് സേവനങ്ങൾ എന്നിവയോടൊപ്പം യോഗ പാർക്ക്, ജിം, വോക്കിംഗ് ട്രാക്ക്, ലൈബ്രറി, തിയേറ്റർ, സോഷ്യൽ സ്പേസുകൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര വെൽനെസ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കേരളം സീനിയർ ലിവിംഗിന് ഏറെ സാധ്യതയുള്ള വിപണിയാണെന്നും സ്വാതന്ത്ര്യവും ഗുണമേന്മയുള്ള ജീവിത സാഹചര്യവും നൽകുന്ന കമ്മ്യൂണിറ്റികൾക്കാണ് മുതിർന്നവർ കൂടുതലായി മുൻഗണന നൽകുന്നതെന്നും വേദാന്ത സീനിയർ ലിവിംഗ് ഡയറക്ടർ ശ്രേയ ആനന്ദ് പറഞ്ഞു. കേരളത്തിൽ വിശ്വസനീയമായ സീനിയർ ലിവിംഗ് ഇക്കോസിസ്റ്റം രൂപപ്പെടുത്തുന്നതിനുള്ള ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമായാണ് 200 കോടിയുടെ നിക്ഷേപമെന്നും അവർ കൂട്ടിച്ചേർത്തു.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

തിരുവനന്തപുരത്ത് മൂന്ന് സീബ്രകളെത്തി; വൻ വരവേൽപ്പ്

ദീർഘദൂരയാത്രക്കാർക്കായി ലക്ഷ്വറി ബസുമായി കെഎസ്ആർടിസി

മാസപ്പടിക്കേസ്: വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും

ദേശീയപാതയുടെ ഇരുവശത്തെയും കെട്ടിട നിർമാണം; അപ്പീൽ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി